കൗതുകം ലേശം കൂടി പോയെന്ന് യാത്രക്കാരൻ! ടേക്ക് ഓഫിന് സെക്കൻഡുകൾ ബാക്കി, എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു; കസ്റ്റഡിയിലെടുത്ത് പൊലീസ്

Published : Nov 04, 2025, 01:10 PM IST
akasa air

Synopsis

വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള ആകാശ എയർ വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. 

മുംബൈ: ആകാശ എയർ വിമാനം ടേക്ക് ഓഫിന് ഒരുങ്ങവേ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റഡിയിൽ എടുത്തു. വാരണാസിയിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം പറന്നുയരുന്നതിന് തൊട്ട് മുമ്പാണ് യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 6:45ന് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന QP 1497 വിമാനത്തിലാണ് സംഭവം. ജോൻപൂർ ജില്ലയിലെ ഗൗരാ ബാദ്ഷാപ്പൂർ സ്വദേശിയായ സുജിത് സിംഗ് എന്ന യാത്രക്കാരൻ, വിമാനം റൺവേയിലേക്ക് നീങ്ങുന്നതിനിടെയാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തുടർ നടപടികൾ

കാബിൻ ക്രൂ നൽകിയ മുന്നറിയിപ്പിനെ തുടർന്ന്, പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിക്കുകയും വിമാനം തിരികെ ബേയിലേക്ക് കൊണ്ടുവരികയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും സുജിത് സിംഗിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

കൗതുകം കൊണ്ടാണ് എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചതെന്ന് യാത്രക്കാരൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഫൂൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ കുമാർ സിംഗ് അറിയിച്ചു. സുജിത് സിംഗിനെതിരെ കേസെടുത്തിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ഏകദേശം 7:45 ന് മുംബൈയിലേക്ക് പുറപ്പെട്ടു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ