13 മാവോയിസ്റ്റുകളെ സുരക്ഷ സേന കൊലപ്പെടുത്തി

By Web TeamFirst Published May 21, 2021, 12:03 PM IST
Highlights

വനപ്രദേശത്ത് വലിയ സംഘം മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സി60 കമാന്‍റോകള്‍, ആന്‍റി മാവോയിസ്റ്റ് യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായ നടത്തിയ ഓപ്പറേഷനാണ് ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. 

ഗദ്ചിരോളി: മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ ഗദ്ചിരോളി ജില്ലയില്‍ 13 മാവോയിസ്റ്റുകളെ സുരക്ഷ സേന കൊലപ്പെടുത്തി. പയ്യാഡി-കൊട്ടാമി വനമേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്ത് കൂടുതല്‍ തിരച്ചില്‍ നടത്തുകയാണ് സുരക്ഷസേന എന്നാണ്  ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 

വനപ്രദേശത്ത് വലിയ സംഘം മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സി60 കമാന്‍റോകള്‍, ആന്‍റി മാവോയിസ്റ്റ് യൂണിറ്റ് എന്നീ വിഭാഗങ്ങള്‍ സംയുക്തമായ നടത്തിയ ഓപ്പറേഷനാണ് ഇതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.  കമാന്‍റോകളുടെ വെടിവയ്പ്പില്‍ നിരവധി മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും. ഇവര്‍ കാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നുമാണ് കരുതുന്നത്. ഇവര്‍ക്കായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

മഹാരാഷ്ട്ര ചത്തീസ്ഗഢ് അതിര്‍ത്തിയിലെ ഡൊഹാറ വനപ്രദേശത്ത് അടുത്തിടെ സുരക്ഷ സേന നടത്തിയ സമാന ഓപ്പറേഷനില്‍ രണ്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ വനിത മാവോയിസ്റ്റ് പ്രവര്‍ത്തകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!