ഭൂപതിയുടെ കീഴടങ്ങൽ; മാവോയിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടി?

Published : Oct 14, 2025, 02:14 PM IST
Maoist Mallojula Venugopal

Synopsis

മുതിർന്ന മാവോയിസ്റ്റ് നേതാവ് ഭൂപതി എന്ന മല്ലോജുല വേണുഗോപാലും 60 പ്രവർത്തകരും മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളിയിൽ പോലീസിന് മുന്നിൽ കീഴടങ്ങി. നിലവിലെ നേതൃത്വവുമായുള്ള ഭിന്നതയും സായുധ പോരാട്ടം പരാജയപ്പെട്ടുവെന്ന തിരിച്ചറിവുമാണ് കീഴടങ്ങലിന് പിന്നിലെ കാരണം

മുംബൈ: മുതിർന്ന മാവോയിസ്റ്റ് നേതാവ് ഭൂപതി (മല്ലോജുല വേണുഗോപാൽ)യും 60 മാവോയിസ്റ്റുകളും മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം, ഡിവിഷണൽ കമ്മിറ്റിയിലെ പത്തംഗങ്ങളും കീഴടങ്ങിയവരിലുണ്ടെന്നാണ് വിവരം. രാജ്യത്ത് സിപിഐ (മാവോയിസ്റ്റ്) നേതാക്കളിൽ പ്രധാനിയാണ് ഭൂപതി. സോനു എന്നും ഇദ്ദേഹത്തിന് പേരുണ്ട്. മഹാരാഷ്ട്ര - ഛത്തീസ്‌ഗഡ് സംസ്ഥാന അതിർത്തി മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.

ഇപ്പോഴത്തെ മാവോയിസ്റ്റ് നേതൃത്വവുമായി ഇദ്ദേഹം അകൽച്ചയിലായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കീഴടങ്ങലിലേക്ക് എത്തിച്ചതെന്ന് കരുതുന്നു. സായുധ പോരാട്ടം പരാജയപ്പെട്ടുവെന്ന് വാദിച്ച ഭൂപതി പൊതുജനപിന്തുണ കുറഞ്ഞതും നൂറുകണക്കിന് കേഡർമാരെ നഷ്‌ടപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ കേന്ദ്രസർക്കാരുമായി സന്ധി സംഭാഷണത്തിലേക്ക് പോകണമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മാറണമെന്നും നിലപാടെടുത്തിരുന്നു.

ഈ നിലപാട് മാറ്റത്തെ തുടർന്നാണ് ഭൂപതി ആയുധം വച്ച് കീഴടങ്ങിയത്. ഗഡ്‌ചിരോളി ജില്ലയിൽ ഏറെ നാളായി മാവോയിസ്റ്റുകൾ കീഴടങ്ങുന്നുണ്ട്. ഈ വർഷം ആദ്യം ഭൂപതിയുടെ ഭാര്യയും സിപിഐ മാവോയിസ്റ്റ് ദണ്ഡകാരണ്യ പ്രവർത്തക കമ്മിറ്റി അംഗവുമായ താരകയും ഇതേ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്