
ബംഗളുരു: ബംഗളുരു വിമാനത്താവള പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. ലോഡുമായി അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ട്രക്ക് മുന്നിലെ വാഹനത്തിലിടിച്ചതോടെയാണ് അപകടം തുടങ്ങിയത്. പിന്നീട് കൂട്ടയിടി നടക്കുകയായിരുന്നു. ഒമ്പത് വാഹനങ്ങളാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരളത്തിന്‍റെ അഴക് റാണി! മിസ് കേരള 2022 പട്ടം ലിസ് ജയ്മോൻ ജേക്കബിന് സ്വന്തം; ശംഭവി റണ്ണർ അപ്പ്
അതേസമയം തിരുവനന്തപുരത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കിള്ളിപ്പാലത്ത് നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ് ബൈക്കുകളിൽ ഇടിച്ച് അപകടം ഉണ്ടായി എന്നതാണ്. കിള്ളിപ്പാലത്ത് ട്രാഫിക് സിഗ്നലിന് മുന്നിലാണ് കെ എസ് ആർ ടി സി ബസ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ഇടിച്ച കെ എസ് ആർ ടി സി ബസിനും ബൈക്കിനും സ്കൂട്ടറിനും കാര്യമായ കേടുപാടുണ്ടായിട്ടുണ്ട്. ബൈക്ക് ഭാഗികമായി തകർന്നു. അപകടത്തെ തുടർന്ന് നാട്ടുകാരും കെ എസ് ആർ ടി സി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കെ എസ് ആർ ടി സി ബസ് ഡ്രൈവർ മദ്യപിച്ചിരുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ബഹളം വച്ചത്. പൊലീസ് സ്ഥലത്തെത്തി കെ എസ് ആർ ടി സി ഡ്രൈവറെ വൈദ്യ പരിശോധനക്ക് കൊണ്ടുപോയി. ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് കെ എസ് ആർ ടി സി വാദിക്കുന്നു. എന്നാൽ അപകട ശേഷം ബസ്സിന്റെ ബ്രേക്ക് ഊരിവിടാൻ കെ എസ് ആർ ടി സിയുടെ മെക്കാനിക്ക് ശ്രമിച്ചെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബൈക്കുകളിൽ ഇടിച്ചു; ഡ്രൈവർ മദ്യപിച്ചെന്ന് ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam