കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി; മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു, രാജി വാൽമീകി അഴിമതി കേസിൽ പ്രോസിക്യൂട്ട് ചെയ്യാനിരിക്കെ

Published : Aug 28, 2026, 12:48 PM IST
b nagendra

Synopsis

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര

ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസിൽ ഇഡി കുറ്റപത്രം സമ‍ർപ്പിച്ചതിന് ശേഷമാണ് നാ​ഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതിൽ പ്രതിഷേധവും ഉയർന്നിരുന്നു. നാഗേന്ദ്രയ്ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതി തേടിയിരുന്നു. ഗവ‍ർണർ അനുമതി നൽകാനിരിക്കെയാണ് രാജി.

പുനഃസംഘടനയിലൂടെയാണ് നാഗേന്ദ്ര വീണ്ടും മന്ത്രിസഭയിലെത്തിയത്. സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ മന്ത്രിയായിരുന്നു നാഗേന്ദ്ര. വാൽമീകി കോർപ്പറേഷൻ അഴിമതി ആരോപണത്തിന് പിന്നാലെ രാജിവെക്കുകയായിരുന്നു. 2024 ജൂണിലായിരുന്നു രാജി. ഡികെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെയാണ് വീണ്ടും മന്ത്രിയായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ
യുഎസിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകം: എട്ടുമാസത്തിന് ശേഷം പ്രതി ആ​ഗ്രയിൽനിന്ന് പിടിയിൽ