തമിഴ്നാട് മുൻ മന്ത്രിയും മകനും പ്രതികളായ കള്ളപ്പണക്കേസിൽ ഇഡിക്ക് തിരിച്ചടി, കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Published : Oct 14, 2026, 12:53 PM IST
Enforcement Directorate

Synopsis

തമിഴ്നാട് മുൻ മന്ത്രി കെ പൊന്മുടിക്കും മകനുമെതിരായ കള്ളപ്പണക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സമ്പാദിച്ച പണം വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ വാദം.

ചെന്നൈ : തമിഴ്നാട് മുൻ മന്ത്രിയും മകനും പ്രതികളായ കള്ളപ്പണക്കേസിൽ ഇഡിക്ക് തിരിച്ചടി. ഡിഎംകെ നേതാവ് കെ പൊന്മുടിക്കെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2006നും 2011നും ഇടയിൽ പൊന്മുടി ഖനിവകുപ്പ് മന്ത്രി ആയിരിക്കെ ഖജനാവിന് 28 കോടി രൂപ നഷ്ടം വരുത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർണായക നടപടി. അനധികൃത ചെമ്മണ്ണ് ഖനനത്തിലൂടെ സമ്പാദിച്ച പണം, മന്ത്രിയും മകനും ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇഡിയുടെ വാദം. എന്നാൽ കള്ളപ്പണ നിയമം ചുമത്തുന്നതിന് ആധാരമായ വിജിലൻസ് കേസ് വിചാരണ കോടതി ഏപ്രിലിൽ തള്ളിയതിനാൽ ഇഡി നടപടികൾ നിലനിൽക്കില്ലെന്ന് പൊന്മുടി വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുരക്ഷാ മുന്നറിയിപ്പ്: ഫ്രാങ്ക്ഫർട്ട്-ഡൽഹി എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു; അടിയന്തര ലാൻഡിംഗ്
മമതയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു, അസഭ്യവർഷം നടത്തിയെന്നും പരാതി; കസ്റ്റഡിയിലെടുത്ത് പൊലീസ്