
ദില്ലി: വനിതാ കോളേജിന്റെ മതിൽ ചാടിക്കടന്ന് വിദ്യാർഥികളെ മർദ്ദിച്ചെന്ന് പരാതി. ദില്ലി യൂണിവേഴ്‌സിറ്റിയിലെ ഇന്ദ്രപ്രസ്ഥ വനിതാ കോളേജിലെക്കാണ് ഏഴുപേർ മതിൽ ചാടിക്കടന്ന് പ്രവേശിച്ചത്. ചൊവ്വാഴ്ച 'ശ്രുതി' എന്ന രണ്ട് ദിവസത്തെ ആഘോഷപരിപാടി നടക്കുകയായിരുന്നു. പരിപാടിക്കിടെ നിരവധി പുരുഷന്മാർ മതിൽ ചാടിക്കടന്നെത്തി വിദ്യാർത്ഥികളെ ഉപദ്രവിച്ചതായി പരാതി ഉയർന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിരവധി പേരാണ് കോളേജിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് പുറത്തറിയാതിരിക്കാൻ കോളേജ് അധികൃതർ ഹോസ്റ്റലിൽ ഉള്ളവരെ പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
വീട്ടുസാധനങ്ങൾ ഫാം ഹൗസിലേക്ക്, നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം; ഔദ്യോഗിക വസതിയൊഴിയാൻ രാഹുൽ
പുറത്തുനിന്ന് അതിക്രമിച്ച് കടന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് വിദ്യാർഥി സംഘടനയായ ഐസ ആവശ്യപ്പെട്ടു. സമാനമായ സംഭവം പലതവണ സംഭവിച്ചിട്ടുണ്ടെന്നും മിറാൻഡ ഹൗസിലും ഗാർഗി കോളേജിലും അനധികൃതമായി ആളുകൾ പ്രവേശിച്ചെന്നും വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മിറാൻഡ ഹൗസ് കോളേജിൽ നടന്ന പരിപാടിക്കിടെ സമാനമായ സംഭവം ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam