കേരളത്തിലെ ഏഴ് ജില്ലകളിൽ കൊവിഡ് വ്യാപനം കൂടുതലെന്ന് ആരോഗ്യമന്ത്രാലയം

By Web TeamFirst Published Jul 27, 2021, 5:03 PM IST
Highlights

വാക്സീൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്സീൻ സ്റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ അറിയിച്ചു. 

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിയ 22 ജില്ലകളിൽ 7 എണ്ണവും  കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  കേരളത്തിലെ പത്ത് ജില്ലകളിൽ 10 ശതമാനത്തിന് മേലെ.ടിപിആർ രേഖപ്പെടുത്തുന്നുണ്ട്.  കേരളത്തിൽ മഴക്കാല രോഗങ്ങൾ പടരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ മുൻകരുതലെടുക്കണം. മറ്റ് രോഗങ്ങളുടെ വ്യാപനം കൂടി വന്നാൽ കൊവിഡ് പ്രതിരോധം ദുഷ്‌കരമാകും എന്നത് ഗൗരവത്തോടെ കാണണമെന്നും ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.  

അതേസമയം വാക്സീൻ ക്ഷാമം നേരിടുന്ന കേരളത്തിന് ആവശ്യമായ വാക്സീൻ സ്റ്റോക്ക് ഉടനെ എത്തിക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻഷൂഖ് മാണ്ഡവ്യ അറിയിച്ചു. തന്നെ സന്ദ‍ർശിക്കാനെത്തിയ കേരളത്തിലെ ഇടത് എംപിമാരോടാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിൻ്റെ നേതൃത്വത്തിലാണ് ഇടത് എംപിമാ‍ർ കേന്ദ്ര ആരോ​ഗ്യമന്ത്രിയെ കണ്ടത്. 

click me!