വിനോദ സഞ്ചാരികളുടെ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു, ഉത്തരാഖണ്ഡിൽ കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

Published : Oct 09, 2023, 11:13 AM IST
വിനോദ സഞ്ചാരികളുടെ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു, ഉത്തരാഖണ്ഡിൽ കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

Synopsis

നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ വിനോദ സഞ്ചാരികളുമായെത്തി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 7 പേർ മരിച്ചു.  അഞ്ച് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായാണ് സ്ഥിരീകരണം. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. നൈനിറ്റാൾ ജില്ലയിലെ കലദുങ്കിയിലാണ് ദാരുണമായ അപകടം നടന്നത്. ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി നൈനിറ്റാളിലെത്തിയ അപകടത്തിൽ അകപ്പെട്ടത്. 

നൈനിറ്റാള്‍ സന്ദർശനം കഴിഞ്ഞ് സംഘം തിരികെ പോകുന്ന വഴിയാണ് കലാധുങ്കി റോഡിൽവെച്ച് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബസ് മറിഞ്ഞത്. അപകടസമയത്ത് ബസിൽ 33 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നതറിഞ്ഞ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

അപകടം നടന്നത് രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ഏറെ വൈകി. പരിക്കേറ്റവരെ വളരെ വൈകിയാണ് ആശുപത്രിയിലെത്തിക്കാനായത്. മതിയായ വെളിച്ചമില്ലാത്തതം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. അതേസമയം എങ്ങിനെയാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡിലെ കുഴിയിൽ വീണ് ബസിന് നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

Read More : 'സുഹൃത്ത് സഹായി, ചുറ്റിക വെച്ച് അടിച്ച് ഭർത്താവിനെ കൊന്നു, മകൻ സാക്ഷി'; ബ്രിട്ടീഷ് വംശജയ്ക്ക് യുപിയിൽ വധശിക്ഷ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം