
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന് ഏഴാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭബാനിപൂരിലടക്കം 34 മണ്ഡലങ്ങളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്. മുന്‍ ഘട്ടങ്ങളില്‍ അക്രമം നടന്ന പശ്ചാത്തലത്തില്‍ ഏഴാം ഘട്ടത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 796 കമ്പനി കേന്ദ്രസേനയാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. കൊവിഡ് സാഹചര്യത്തില്‍ റോഡ് ഷോക്കും റാലികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്. സ്ഥാനാര്‍ത്ഥികള്‍ മരിച്ച സംസേര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam