
ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽവെച്ച് യുവതിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. പരിചയക്കാരനായ യുവാവ് കാറിൽവെച്ച് ഉപദ്രവിച്ചെന്നാണ് യുവതിയുടെ ആരോപണം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു.
മോമോ കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി തന്നെ കാറിൽ കൂട്ടിക്കൊണ്ടുപോയതെന്നാണ് പരാതിക്കാരി പറയുന്നത്. യാത്രയ്ക്കിടെ കാറിൽ സിഎൻജി നിറയ്ക്കാനെന്ന് പറഞ്ഞ് വിജനമായ മേഖലയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് യുവാവ് ലൈംഗികാതിക്രമം കാട്ടിയതെന്നും പരാതിയിൽ പറയുന്നു.
ശരീരത്തിൽ മോശമായി സ്പർശിച്ച യുവാവ്, അശ്ലീലം പറയുകയും ലൈംഗികവേഴ്ചയ്ക്കായി നിർബന്ധിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ഇതിന്റെ വീഡിയോ പരാതിക്കാരി മൊബൈൽഫോണിൽ പകർത്തിയിരുന്നു. പലതവണ അപേക്ഷിച്ചിട്ടും യുവാവ് അതിക്രമത്തിൽനിന്ന് പിന്മാറാത്തതും ദേഹത്ത് തൊട്ടാൽ താൻ വാഹനത്തിൽനിന്ന് ചാടി മരിക്കുമെന്ന് യുവതി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ രണ്ട് മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂവെന്നും സഹകരിച്ചില്ലെങ്കിൽ യുവതിയെ മോശമായി ചിത്രീകരിക്കുമെന്നും യുവാവ് ഭീഷണിപ്പെടുത്തുന്നതും എന്നാൽ, തന്റെ ദേഹത്ത് തൊടാൻ അനുവദിക്കില്ലെന്ന് യുവതി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ വീഡിയോദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam