ലൈംഗിക പീഡന ആരോപണം: വീഡിയോ പുറത്ത് വിട്ട് മഹിള മോർച്ച നേതാവ്; ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു

Published : Jul 14, 2022, 12:18 AM IST
ലൈംഗിക പീഡന ആരോപണം: വീഡിയോ പുറത്ത് വിട്ട് മഹിള മോർച്ച നേതാവ്; ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു

Synopsis

ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടർന്നാണ് രാജി.

മുംബൈ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബിജെപി ജില്ലാ അധ്യക്ഷൻ രാജിവച്ചു. ഒരു മഹിളാ മോർച്ചാ നേതാവിന്‍റെ ആരോപണത്തെ തുടർന്നാണ് ജില്ലാ അധ്യക്ഷൻ ശ്രീകാന്ത് ദേശ്മുഖ് രാജിവച്ചത്. ഹോട്ടൽ മുറിയിൽ നിന്നെടുത്ത വീഡിയോ സഹിതമാണ് വനിതാ നേതാവ് ആരോപണമുന്നയിച്ചത്.

ശ്രീകാന്ത് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്ന് ശ്രീകാന്ത് യുവതിയെ തടയുന്നതും കാണാം. വീഡിയോ വൈറലായതിനെ തുടർന്നാണ് രാജി. അതേസമയം തന്നെ ഹണിട്രാപ്പിൽ പെടുത്തിയെന്ന് ആരോപിച്ച് ശ്രീകാന്ത് നല്‍കിയ പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ആരോപണവിധേയനായ പ്രജീവിനെതിരെ കേസെടുത്തു

പാലക്കാട്: മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രജീവിനെതിരെ പാലക്കാട് ടൌൺ നോർത്ത് പൊലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റമാണ് പ്രജീവിനെതിരെ ചുമത്തിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു. 

ഇതിന് പുറമെ ബന്ധുക്കളും  പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിരുന്നു.  കേസ് എടുത്ത സാഹചര്യത്തിൽ പ്രജീവ് കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് ശരണ്യയെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രജീവ് തന്നെ പലരീതിയിൽ ഉപയോഗിച്ചു. ഒടുവിൽ താൻ മാത്രം കുറ്റക്കാരിയായി. പ്രജീവിനെ വെറുതെ വിടരുതെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'