
ദില്ലി: ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല ഉൾപ്പെടെ സർവ്വകലാശാലകളിൽ ആർഎസ്എസിന്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ശാഖകൾ സംഘടിപ്പിച്ചതിനെതിരെ എസ്എഫ്ഐ കേന്ദ്രകമ്മറ്റി. പൊതു സർവകലാശാലകളിൽ വർഗീയ പരിപാടികൾ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. നൂറാം വാർഷികത്തിന്റെ പേരിൽ പുറത്തുനിന്ന് ആളുകളെ എത്തിച്ച് ക്യാമ്പസിൽ ശാഖകൾ നടത്തിയത് അംഗീകരിക്കാനാകില്ല. സർവകലാശാലകൾ വിദ്യാർത്ഥികളുടെതാണ്, ആർഎസ്എസിന്റെ അല്ലെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. അക്കാദമിക തലങ്ങളിൽ ആർഎസ്എസിന് അനുവാദം നൽകുന്ന നിലപാട് ഭരണഘടന വിരുദ്ധമാണെന്നും എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ വ്യക്തമാക്കി. രാജ്യത്തെ അക്കാദമിക്ക് മേഖലകളെ കാവിവൽക്കരിക്കാനുള്ള നടപടികൾക്കെതിരെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഒന്നിക്കണമെന്നും എസ്എഫ്ഐ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam