
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ചൊവാഴ്ച വൈകിട്ട് ദില്ലിയില്‍ ഖാര്‍ഗെയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധിയും പങ്കെടുത്തു. ഇതൊരു തുടക്കം മാത്രമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരത് പവാര്‍ നടത്തിയ പ്രതികരണം. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ തുടങ്ങി പ്രതിപക്ഷനിരയിലെ മറ്റ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പവാര്‍ മാധ്യമങ്ങളുടെ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടന സുരക്ഷിതമാക്കുന്നതിനും പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു. ശരത് പവാര്‍ ചര്‍ച്ച നടത്താന്‍ തയ്യാറായതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷ ഐക്യത്തിനായി കഴിഞ്ഞദിവസം നിതീഷ് കുമാര്‍, തേജ്വസി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി ഒന്നിച്ച് നില്‍ക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ പ്രതികരിച്ചു. പ്രതിപക്ഷ ഐക്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എല്ലാവരും അതിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
അടുത്തിടെ ഗൗതം അദാനിയെ പിന്തുണച്ച് ശരത് പവാര്‍ രംഗത്തെത്തിയിരുന്നു. അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്നാണ് പവാര്‍ പറഞ്ഞത്. പാര്‍ലമെന്റില്‍ വിഷയത്തിന് അനാവശ്യ പ്രാധാന്യമാണ് നല്‍കുന്നത്. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചപ്പോഴുള്ള ജെപിസി അന്വേഷണം അനാവശ്യമെന്നും പവാര്‍ വിമര്‍ശിച്ചു. അദാനി വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് വിഷയത്തില്‍ ശരദ് പവാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. അദാനി വിഷയത്തിലെ സംയുക്ത പ്രതിപക്ഷ യോഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും നേരത്തെ എന്‍സിപി വിട്ടുനിന്നിരുന്നു.
ക്രൈസ്തവ സഭയെ അടുപ്പിക്കാൻ ബിജെപി: ആശങ്കയിൽ കോൺഗ്രസ്, ഗൗരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam