നിരവധി വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും സമിതി ചേരുന്നില്ലെന്നും ചർച്ച നടക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു

തിരുവനന്തപുരം : ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിൽ കോൺഗ്രസിൽ ആശങ്ക. സംഭവം ഗൌരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണം എന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എ ഗ്രൂപ്പ്. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് കെസി ജോസഫ് കത്ത് നൽകി. രാഷ്ട്രീയ കാര്യ സമിതി സ്ഥിരം ചേരാത്തതിൽ അതൃപ്‌തി അറിയിക്കുന്നത് കൂടിയാണ് കത്ത്. നിരവധി വിവാദ വിഷയങ്ങൾ ഉണ്ടായിട്ടും സമിതി ചേരുന്നില്ലെന്നും ചർച്ച നടക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : സച്ചിൻ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്; നേതൃത്വത്തിന് ഭിന്നാഭിപ്രായം, കടുത്ത നടപടി ഉണ്ടായേക്കില്ല