
ദില്ലി : നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസ സമരം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ നടപടി എടുക്കുന്നതിൽ കോൺഗ്രസിൽ ഭിന്നത. കോൺഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയിൽ തുടരുമ്പോഴും സച്ചിൻ പൈലറ്റുമായി കോൺഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിങ് രൺധാവയും കെ സി വേണുഗോപാലും ചർച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രൺധാവ ആവർത്തിച്ചു വ്യക്തമാക്കിയത്. എന്നാൽ കർണാടക തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ കടുത്ത നടപടി ഒഴിവാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് സൂചന.
Read More : 'സച്ചിൻ പൈലറ്റ് ഉയർത്തിയ വിഷയം ശരി, രീതി തെറ്റി'; സമരത്തിൽ നടപടിയുണ്ടാകും, നാളെ ഖർഗെയുടെ വസതിയില്‍ ചർച്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam