കൊറോണ: എല്ലാവിവരവും നല്‍കുന്നത് ജനങ്ങളെ ഭീതിയിലാക്കുമെന്ന് ഐഎംഎ

By Web TeamFirst Published Mar 11, 2020, 7:17 PM IST
Highlights

സാധാരണക്കാരന് അസുംഖം സംബന്ധിച്ച എല്ലാവിവരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ട ആവശ്യമില്ല. അത് ലഭിക്കേണ്ടത് ആശുപത്രികള്‍ക്കാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിവരം ലഭിക്കുന്നതാവും ഉചിതമെന്നും ഐഎംഎ 

ദില്ലി: ദിനം പ്രതി കൊറോണ ബാധിച്ചവരേയും സ്ഥിരീകരണവും സംബന്ധിച്ച മുഴുവന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിത്യേനയുള്ള ഇത്തരം വിവരങ്ങള്‍ ആളുകളില്‍ ഭീതി ഉടലെടുക്കാന്‍ കാരണമാകുന്നതായാണ് ഐഎംഎയുടെ നിരീക്ഷണം. ഇത്തരം അനാവശ്യ ഭീതി ഒഴിവാക്കാന്‍ പുറത്ത് വിടുന്ന വിവരങ്ങള്‍ വര്‍ഗീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. 

കോവിഡ് ഭീതിയില്‍ അല്‍പം ആശ്വാസം: ഐസലേഷന്‍ വാര്‍ഡിലെ പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്

സാധാരണക്കാരന് അസുംഖം സംബന്ധിച്ച എല്ലാവിവരങ്ങള്‍ തുടര്‍ച്ചയായി ലഭിക്കേണ്ട ആവശ്യമില്ല. അത് ലഭിക്കേണ്ടത് ആശുപത്രികള്‍ക്കാണ്. പ്രാദേശികാടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് വിവരം ലഭിക്കുന്നതാവും ഉചിതമെന്നും ഐഎംഎ വിശദമാക്കുന്നു. അനാവശ്യമായ വിവരങ്ങള്‍ പൊതുജനത്തിന് ലഭിക്കുന്നത് മൂലം അനാവശ്യ ഭീതിയിലേക്ക് ആളുകള്‍ എത്തിച്ചേരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 

കൊവിഡ് 19: നാട്ടില്‍ കുടുങ്ങിയവരുടെ ജോലി പോകില്ല, വിസ നീട്ടും

ജാഗ്രത പുലര്‍ത്തി സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഈ നിലപാടാണ് ഉചിതമെന്നും ഐഎംഎ നിരീക്ഷിക്കുന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ കൃത്യമായി അറിയണമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു. 

കൊറോണ ബാധ സംബന്ധിച്ച സമ്മേളനം റദ്ദാക്കി; കാരണം കൊറോണ.!

click me!