'മുന്നണി യോഗങ്ങളോ ചർച്ചകളോ ഇല്ല, എൻഡിഎ പേരിന് മാത്രം'; ആഞ്ഞടിച്ച് ശിരോമണി അകാലിദൾ

Published : Sep 28, 2020, 09:14 AM ISTUpdated : Sep 28, 2020, 09:17 AM IST
'മുന്നണി യോഗങ്ങളോ ചർച്ചകളോ ഇല്ല, എൻഡിഎ പേരിന് മാത്രം'; ആഞ്ഞടിച്ച് ശിരോമണി അകാലിദൾ

Synopsis

കാർഷിക ബില്ലിൽ പ്രതിഷേധിച്ച  മുന്നണി വിട്ടതിന് പിന്നാലെയാണ് എൻഡിഎക്കെതിരെ വിമർശനവുമായി പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ്  ബാദൽ രംഗത്തെത്തിയത്

ദില്ലി: എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ആഞ്ഞടിച്ച് ശിരോമണി അകാലിദൾ. എൻഡിഎ പേരിന് മാത്രമായെന്നും മുന്നണി യോഗം പോലും വിളിക്കാറില്ലെന്നും അകാലിദൾ പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ്  ബാദൽ ആരോപിച്ചു. മുന്നണിയെന്ന നിലയിൽ ചർച്ചകളും ആലോചനകളും നടക്കുന്നില്ല. കാർഷിക ബില്ലുകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും ആശങ്കകളും അറിയിച്ചിരുന്നു. എന്നാൽ മാറ്റങ്ങൾ കൂടാതെ ബിൽ പാസാക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കാർഷിക ബില്ലിൽ പ്രതിഷേധിച്ച  മുന്നണി വിട്ടതിന് പിന്നാലെയാണ് എൻഡിഎക്കെതിരെ വിമർശനവുമായി പാർടി അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ്  ബാദൽ രംഗത്തെത്തിയത്. എൻഡിഎ രൂപീകരിച്ച കാലം മുതൽ ഒപ്പമുള്ള പാർടിയായ ശിരോമണി അകാലിദൾ കാർഷിക ബില്ലുകളിൽ തെറ്റി പുറത്തുപോയത് മുന്നണിക്ക് ക്ഷീണമായിട്ടുണ്ട്. ഒക്ടോബർ 1ന്കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധ റാലി നടത്താനും അകാലിദൾ തീരുമാനിച്ചിട്ടുണ്ട്.

ദേശീയ തലത്തിൽ കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം കടുത്തിരിക്കുകയാണ്. ഇന്ത്യാഗേറ്റ് പരിസരത്തും ബില്ലിനെതിരെ പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ട്. അതേ സമയം കാർഷിക പരിഷ്കരണ നിയമഭേദഗതികൾക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച രാജ്ഭവനുകളിലേക്കുള്ള മാർച്ച് ഇന്ന് നടക്കും. രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തി ഗവർണർമാർക്ക് നിവേദനം നൽകും. രണ്ട് കോടി ഒപ്പുശേഖരണം നടത്തി രാഷ്ട്രപതിക്ക് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ കാർഷിക ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ബില്ലുകൾ നിയമമായി. നിയമഭേദഗതി ചോദ്യം ചെയ്ത് പ്രതിപക്ഷ സംസ്ഥാന സർക്കാരുകളുടെ ഹർജികൾ ഇനി സുപ്രീംകോടതിയിൽ എത്തും. കോൺഗ്രസ് എം പി ടി എൻ പ്രതാപൻ ഇന്ന് ഹർജി നൽകും. കർഷക പ്രക്ഷോഭങ്ങൾ ഇനി കൂടുതൽ ശക്തമാകും. ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകിയെങ്കിലും പ്രക്ഷോഭങ്ങൾ തുടരുന്ന സാഹചര്യത്തിൽ പുതിയ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കാനിടയില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു