ചൈനീസ് അതിർത്തിയിൽ സൈനിക വിന്യാസം കൂട്ടി ഇന്ത്യ; ആയുധശേഖരവും വർധിപ്പിച്ചിച്ചു

By Web TeamFirst Published Sep 28, 2020, 7:24 AM IST
Highlights

 നടപടികൾ പൂർത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര ,സൈനിക തല ചർച്ചകൾ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. 

ദില്ലി: ശൈത്യകാലത്തിന് മുന്നോടിയായി ചൈനീസ് അതിർത്തിയിൽ ഇന്ത്യ സൈനിക വിന്യാസം കൂട്ടി. ആയുധശേഖരവും വർധിപ്പിച്ചിട്ടുണ്ട്. കരസേന മേധാവി ജനറൽ എം.എം നരവനേയുടെ മേൽനോട്ടത്തിലായിരുന്നു നടപടി.

T- 90,T - 72 ടാങ്കുകളും, ആധുനിക തോക്കുകളും ആയുധശേഖരത്തിൽ ഉൾപ്പെടും. നടപടികൾ പൂർത്തിയായതായി കരസേന അറിയിച്ചു. ചൈനയുമായി നടത്തിയ നയതന്ത്ര ,സൈനിക തല ചർച്ചകൾ പരിഹാരം കാണാത്തതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം. 

Read Also: കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്നവർ തീവ്രവാദികളെന്ന പരാമർശം; കങ്കണയ്ക്കെതിരെ ക്രിമിനൽ കേസ്...

 

click me!