'മകൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം പൂർത്തിയാകും മുൻപ് മടക്കം', ശ്രദ്ധ വാൽക്കറിന്റെ പിതാവ് മരിച്ചു

Published : Feb 10, 2025, 09:31 AM ISTUpdated : Feb 10, 2025, 10:03 AM IST
'മകൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം പൂർത്തിയാകും മുൻപ് മടക്കം', ശ്രദ്ധ വാൽക്കറിന്റെ പിതാവ് മരിച്ചു

Synopsis

59 വയസിലാണ് ശ്രദ്ധയുടെ പിതാവ് വികാസ് മരണപ്പെടുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട വികാസിനെ മകൻ ഞായറാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് മകൾക്ക് നീതി ലഭ്യമായ ശേഷം മാത്രമാണ് ചിതാഭസ്തം ഒഴുക്കുകയുള്ളൂവെന്ന് വികാസ് പ്രതികരിച്ചിരുന്നു.

മുംബൈ: ലിംവിംഗ് ടുഗെദർ പങ്കാളി ക്രൂരമായി കൊലപ്പെടുത്തിയ ശ്രദ്ധ വാൽക്കറിന്റെ പിതാവ് മരിച്ചു. മുംബൈയിലെ വസായിൽ ഹൃദയാഘാതത്തേത്തുടർന്നാണ് ശ്രദ്ധയുടെ പിതാവ് വികാസ് വാൽക്കറിന്റെ മരണം. ശ്രദ്ധയുടെ കൊലപാതകം രാജ്യത്ത് വലിയ രീതിയിലാണ് ചർച്ചയായത്. ശ്രദ്ധയുടെ ലിവിംഗ് ടുഗെദർ പങ്കാളി  അഫ്താബ് പൂനവാല അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത്. 35ഓളം കഷ്ണങ്ങളാക്കി മുറിച്ച ശ്രദ്ധയുടെ മൃതദേഹം താമസ സ്ഥലത്തെ ഫ്രിഡ്ജിനുള്ളിൽ മൂന്ന് മാസത്തോളമാണ് അഫ്താബ് പൂനവാല  സൂക്ഷിച്ചത്. തെക്കൻ ദില്ലിയിൽ നടന്ന കൊലപാതകം രാജ്യ ശ്രദ്ധ നേടിയിരുന്നു. 

59 വയസിലാണ് ശ്രദ്ധയുടെ പിതാവ് വികാസ് മരണപ്പെടുന്നത്. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട വികാസിനെ മകൻ ഞായറാഴ്ച പുലർച്ചെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് മകൾക്ക് നീതി ലഭ്യമായ ശേഷം മാത്രമാണ് ചിതാഭസ്തം ഒഴുക്കുകയുള്ളൂവെന്ന് വികാസ് പ്രതികരിച്ചിരുന്നു. കഴിഞ്ഞ വർഷം മകളുടെ പേരിൽ വികാസ് ഒറു ട്രസ്റ്റ് രൂപീകരിച്ചിരുന്നു. നിയമ സഹായം ലഭ്യമാക്കാൻ സാമ്പത്തിക പരാധീനത നേരിടുന്ന സ്ത്രീകളെ സഹായിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ശ്രദ്ധ വാൽക്കർ ചാരിറ്റബിൾ ട്രസ്റ്റ് ആരംഭിച്ചത്. 

'മുന്നിൽപ്പെട്ടാൽ മൂർഖനാണെന്ന് നോക്കില്ല', 2 വർഷത്തിനുള്ളിൽ ജൂലി കൊന്നത് 9 മൂർഖൻ പാമ്പുകളെ, പാമ്പുകൾ ജാഗ്രത!

മുംബൈയിലെ വസായ് സ്വദേശികളായിരുന്നു ശ്രദ്ധയും അഫ്താബും. 2022ലാണ് ഇരുവരും ദില്ലിയിലേക്ക് താമസം മാറ്റിയത്. ഇരുവിഭാഗം വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു ഇത്. അഫ്താബ് ശ്രദ്ദയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം 32 കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി
'ഭക്ഷണം ഉണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ', ജീവനൊടുക്കി 35കാരി, സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ