കര്‍ണാടകയില്‍ തല മാറും, ഇനി ഡികെ യുഗം! രാജി സമര്‍പ്പിച്ച് സിദ്ധരാമയ്യ, മകനെ ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം തുടങ്ങി, ഇന്ന് ദില്ലിക്ക്

Published : May 28, 2026, 03:37 PM IST
Siddaramaiah Resignation

Synopsis

ഹൈക്കമാൻഡ് നിർദേശപ്രകാരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നതടക്കം പല ഉപാധികളും സിദ്ധരാമയ്യ മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ രാജി സ്ഥിരീകരിച്ച് സിദ്ധരാമയ്യ, ലോക്ഭവനിൽ എത്തി രാജി സമർപ്പിച്ചു. ഗവ‍ർണർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിൽ രാജിക്കത്ത് ഏൽപിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാല്‍ രാജിവെച്ചുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. നേതൃത്വം പറഞ്ഞാൽ രാജിവെക്കുമെന്ന് ഞാൻ നേരത്തെ പറ‌‌‌ഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ വൈകിട്ട് നാലരയ്ക്ക് ബെംഗളുരുവിൽ നിന്ന് ദില്ലിയിലേക്ക് തിരിക്കും. മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറിനൊപ്പമാണ് അദ്ദേഹം ലോക്ഭവനിലെത്തിയത്. ജി. പരമേശ്വരയും അനുഗമിച്ചു. സമവായത്തിനായി സിദ്ധരാമയ്യയുടെ നിരവധി ഉപാധികള്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തര്‍ക്കമുണ്ടായിരുന്നു. അന്ന് രണ്ടര വര്‍ഷം ഫോര്‍മുലയിലാണ് തര്‍ക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം, രാജ്യസഭയിലേക്ക് ഇല്ലെന്ന് സിദ്ധരാമയ്യ അറിയിച്ചു. നേതൃത്വത്തിന്റെ വാഗ്ദാനം സ്നേഹത്തോടെ നിരസിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനാണ് താല്‍പര്യം. അടുത്ത മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും

പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളി പരിഗണനയിൽ. മൂന്ന് വരെ ഉപമുഖ്യമന്ത്രിമാർക്കും സാധ്യത. ആഭ്യന്തരമന്ത്രി ജി പരമേശ്വര, മന്ത്രി എംബി പാട്ടീൽ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും. മന്ത്രിസഭ രൂപീകരണത്തിലും ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. സിദ്ധരാമയ്യയെ പിണക്കാതിരിക്കാൻ ഡി.കെ ശിവകുമാറിന് “ഫ്രീഹാൻഡ്” നൽകിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ മറ്റ് മന്ത്രിമാരെ അദ്ദേഹം പ്രാതലിന് ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോ​ഗിക വസതിയായ കാവേരിയിലായിരുന്നു പ്രഭാതഭക്ഷണം. ഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം മന്ത്രിമാരെ അഭിസംബോധന ചെയ്ത് ഇക്കാര്യം അറിയിച്ചത്. താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ചു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംസ്ഥാന തലപ്പത്ത് അഴിച്ചുപണിയുമായി ബിജെപി; പഞ്ചാബും ദില്ലിയും ഉൾപ്പെടെ നാലിടത്ത് പുതിയ അധ്യക്ഷന്മാർ
എൻ്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ... പിന്നാലെ അസഭ്യവർഷം, അമേരിക്കയിൽ നേരിട്ട വംശീയ അധിക്ഷേപം ശാന്തതയോടെ നേരിട്ട് ഇന്ത്യൻ ദമ്പതികൾ