അധികാരത്തിലേറിയതിന് പിന്നാലെ നിര്‍ണായക നടപടികളിലേക്ക് സിദ്ധരാമയ്യ, സാമ്പത്തിക ജാതി സർവേ കണക്ക് പുറത്ത് വിടും

Published : Jun 07, 2023, 05:42 PM ISTUpdated : Jun 07, 2023, 05:47 PM IST
അധികാരത്തിലേറിയതിന് പിന്നാലെ നിര്‍ണായക നടപടികളിലേക്ക് സിദ്ധരാമയ്യ, സാമ്പത്തിക ജാതി സർവേ കണക്ക് പുറത്ത് വിടും

Synopsis

സിദ്ധരാമയ്യ സർക്കാർ ജാതി സ‍ർവേ നടത്തിയിരുന്നു. എന്നാൽ ഇതിന്‍റെ അവസാന കണക്കുകൾ പിന്നീട് അധികാരത്തിലേറിയ ബിജെപി സർക്കാർ പുറത്തുവിട്ടിരുന്നില്ല. 

ബംഗ്ലൂരു: ക‍ർണാടകത്തിൽ അധികാരത്തിലേറിയതിന് പിന്നാലെ നിര്‍ണായക നടപടികളിലേക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഏറ്റവും പുതിയ സാമ്പത്തിക-ജാതി സർവേ കണക്കുകൾ പുറത്തുവിടുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വർഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികൾക്കാണ് സിദ്ധരാമയ്യ ഉറപ്പ് നൽകിയിരിക്കുന്നത്. 

സ്കൂൾ പ്രവൃത്തി ദിവസം: 205 ലേക്ക് പിൻവലിഞ്ഞ് സർക്കാർ, തീരുമാനം അധ്യാപക പ്രതിഷേധത്തിന് പിന്നാലെ

കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ ജാതി സ‍ർവേ നടത്തിയിരുന്നു. എന്നാൽ ഇതിന്‍റെ അവസാന കണക്കുകൾ പിന്നീട് അധികാരത്തിലേറിയ ബിജെപി സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഏറ്റവുമവസാനം നടത്തിയ സർവേയുടെ ഫലം എത്രയും പെട്ടെന്ന് പുറത്തുവിടുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇതനുസരിച്ച് സംവരണം മാറ്റുന്ന കാര്യം ആലോചിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് യൂടൂബിൽ കാണാം 

 

 


 

PREV
Read more Articles on
click me!

Recommended Stories

പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം
കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്