Sitaram Yechuri After CPM PB : ബം​ഗാൾ മോഡൽ സഖ്യം തള്ളാതെ സിപിഎം; കരട് രാഷ്ട്രീയ പ്രമേയം പിബി അം​ഗീകരിച്ചു

Web Desk   | Asianet News
Published : Dec 18, 2021, 07:45 PM ISTUpdated : Dec 18, 2021, 09:28 PM IST
Sitaram Yechuri After CPM PB : ബം​ഗാൾ മോഡൽ സഖ്യം തള്ളാതെ സിപിഎം; കരട് രാഷ്ട്രീയ പ്രമേയം പിബി അം​ഗീകരിച്ചു

Synopsis

ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം .

ദില്ലി: സിപിഎം (CPM) പാർട്ടി കോൺ​ഗ്രസിൽ (Party Congress) അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം പിബി (CPM Politburo) അം​ഗീകരിച്ചു. ജനുവരിയിൽ ചേരുന്ന കേന്ദ്രക്കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechuri)പറഞ്ഞു.

ബംഗാൾ മോഡൽ (Bengal Model)  സഖ്യങ്ങൾ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അം​ഗീകരിക്കുന്നു. 

ബംഗാൾ മാതൃക സഖ്യത്തിന്‍റെ പേരിൽ  സിപിഎമ്മിൽ കഴിഞ്ഞ കുറേകാലമായി തര്‍ക്കം തുടരുകയായിരുന്നു.  പ്രാദേശിക പാര്‍ടികളുമായി സഹകരിച്ചാൽ മതിയെന്നാണ് കേരള ഘടകം ശക്തമായി വാദിച്ചത്. കോണ്‍ഗ്രസിന് ബിജെപിയെ ചെറുക്കാൻ കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ നിലപാട് സ്വകീരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ കോണ്‍ഗ്രസുമായി ബംഗാൾ മാതൃകയിൽ ധാരണയുണ്ടാക്കുന്നതിനെ റിപ്പോര്‍ട്ട് തടയുന്നില്ല.

 അതേസമയം ദേശീയതലത്തിൽ കോണ്‍ഗ്രസ് ഉൾപ്പെട്ട ഒരു മുന്നണിയിൽ സിപിഎം പങ്കുചേരില്ല. ഫെഡറൽ മുന്നണി എന്ന ആശയത്തെയും കരട് പ്രമേയം അംഗീകരിക്കുന്നില്ല. ദേശീയതല സഖ്യങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം മതിയെന്നാണ് കരട് പ്രമേയത്തിലെ നിര്‍ദ്ദേശം. കേരളത്തിലുൾപ്പടെ നടക്കുന്ന സമ്മേളനങ്ങൾ പിബി വിലയിരുത്തി. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തോടെ കരട് രാഷ്ട്രീയ  പ്രമേയം അടുത്തമാസം പ്രസിദ്ധീകരിക്കും. രണ്ട് ദിവസത്തേക്ക് വിളിച്ച പോളിറ്റ് ബ്യൂറോ കരട് രാഷ്ട്രീയ പ്രമേയത്തിൽ സമവായം ഉണ്ടായതോടെ ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചു. ഐക്യത്തോടെയാണ് പിബി തീരുമാനമെന്നും സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

updating...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല