തരിഗാമിക്ക് വേണ്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി യെച്ചൂരി കോടതിയില്‍

By Web TeamFirst Published Aug 24, 2019, 6:05 PM IST
Highlights

കുല്‍ഗ്രാം മണ്ഡലത്തല്‍ നാല് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ ഈ മാസം അഞ്ചാം തിയതിയാണ് കരുതല്‍ തടവിലാക്കിയത്

ദില്ലി: കശ്മീര്‍ ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട് കരുതല്‍ തടവിലാക്കിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എം എല്‍ എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ മോചിപ്പിയ്ക്കണമെന്ന്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയെ സമീപിച്ചു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്താണ് യെച്ചൂരിയുടെ നീക്കം.

കുല്‍ഗ്രാം മണ്ഡലത്തല്‍ നാല് തവണ എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ട തരിഗാമിയെ ഈ മാസം അഞ്ചാം തിയതിയാണ് കരുതല്‍ തടവിലാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു പിന്നാലെ തടവിലാക്കിയ തരിഗാമിയെ കാണാന്‍ ബന്ധുക്കളെയോ മറ്റ് നേതാക്കളെയോ അനുവദിച്ചിട്ടില്ല. യെച്ചൂരിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി 26 ാം തിയതി പരിഗണിയ്ക്കും.

click me!