മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം തകരുമോ? ചര്‍ച്ചകള്‍ ദില്ലിയിലേക്ക്, ഗവര്‍ണറെ കാണാനൊരുങ്ങി ശിവസേന

By Web TeamFirst Published Nov 4, 2019, 7:49 AM IST
Highlights

മഹാരാഷ്ട്രയിൽ  ബിജെപി യെ സർക്കാരുണ്ടാക്കൻ വിളിക്കണമെന്നാവശ്യപ്പട്ട് ശിവസേനാ നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി പരാജയപ്പെട്ടാൽ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയ്ക്ക് ശിവസേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നമെന്നും  ഗവര്‍ണറോട് നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് സൂചന

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ ബിജെപിയും ശിവസേനയും തർക്കം തുടരുന്നതിനിടെ ചർച്ചകൾ ദില്ലിയിലേക്കും നീളുന്നു.  ശരദ് പവാറും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ഇന്ന് ദില്ലിയിലുണ്ട്. എൻസിപി നേതാവ് ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തുമെന്നാണ് സൂചന.

ബിജെപി വിട്ട് സർക്കാരുണ്ടാക്കാനുള്ള സാധ്യതതേടി ശിവസേന സമീപിച്ചതിനാൽ ഇക്കാര്യത്തിൽ മുന്നണിയുടെ പൊതുനയം ഈ ചർച്ചയിൽ രൂപീകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസം കഴിഞ്ഞിട്ടും സേനയുമായി ധാരണയിലെത്താൻ കഴിയാത്തതിനെക്കുറിച്ച് ദേവേന്ദ്ര ഫഡ്നാവിസ് അമിത്ഷായ്ക്ക് വിശദീകരണം നൽകും. നാല് ദിവസം കൂടിയേ കാവൽ സർക്കാറിന് കാലാവധിയുള്ളൂ. അതിന് മുൻപ് ചര്‍ച്ചകള്‍ക്കായി അമിത്ഷാ മുംബൈയിലെത്തിയേക്കുമെന്നാണ് വിവരം. 

മഹാരാഷ്ട്രയിൽ  ബിജെപി യെ സർക്കാരുണ്ടാക്കൻ വിളിക്കണമെന്നാവശ്യപ്പട്ട് ശിവസേനാ നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി പരാജയപ്പെട്ടാൽ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയ്ക്ക് ശിവസേനയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നമെന്നും  ഗവര്‍ണറോട് നേതാക്കള്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 

സർക്കാർ രൂപീകരണത്തിൽ സമവായമായില്ലെങ്കിൽ രാഷ്ട്രപതി ഭരണമെന്ന ബിജെപിയുടെ ഭീഷണിയെ പ്രതിപക്ഷത്തെ  ഒപ്പം കൂട്ടി നേരിടുകയാണ് ശിവസേന. എട്ട് സ്വതന്ത്രർ കൂടി ചേരുമ്പോൾ സേനാക്യാമ്പിൽ എംഎല്‍എമാര്‍  62 പേരാകും. പുറത്ത് നിന്നുള്ള പിന്തുണ ഉള്‍പ്പടെ  കോൺഗ്രസ് എൻസിപി സഖ്യത്തിനൊപ്പം 110 എംഎൽഎമാരുണ്ടെന്നാണ് അവകാശവാദം. ഇവരെല്ലാം ഒരുമിച്ച് നിന്നാൽ നിയമസഭയിൽ ഭൂരിപക്ഷം 170 കടക്കും. ഇതുറപ്പിച്ചെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറയുന്നത്.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന്‍റെയും എൻസിപിയുടേയും പിന്തുണ ഉറപ്പാക്കിയെന്ന് ശിവസേന അവകാശപ്പെട്ടിരുന്നു. ആകെ 170 എംഎൽഎമാരുടെ പിന്തുണ ഉറപ്പായെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. ശിവസേനയുമായുള്ള ചർച്ചകളോട് അനുകൂല നയമാണ് പാർട്ടിയുടേതെന്ന് എൻസിപി നേതാവ് നവാബ് മാലിക്കും പ്രതികരിച്ചിരുന്നു.

click me!