കര്‍ണാടകയിലും കനത്ത മഴ: ഉരുൾപൊട്ടലിൽ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു

Published : Aug 03, 2022, 01:24 PM IST
കര്‍ണാടകയിലും കനത്ത മഴ: ഉരുൾപൊട്ടലിൽ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു

Synopsis

ബെംഗ്ലൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

ബെംഗളൂരു: കര്‍ണാടകയുടെ തീരമേഖലയിലും വടക്കന്‍ ജില്ലകളിലും കനത്ത മഴ തുടരുന്നു. ദക്ഷിണ കന്നഡയിലും ഉത്തര കന്നഡയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരിച്ചു. ചിക്കമംഗ്ലൂരുവില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. ദക്ഷിണ കന്നഡയില്‍ വെള്ളിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബെംഗ്ലൂരുവില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി.

അതേസമയം കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞു തുടങ്ങി. അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പായ റെഡ് അലര്‍ട്ട് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പൂര്‍ണമായും പിന്‍വലിച്ചു. പത്തു ജില്ലകളിലെ റെഡ് അലര്‍ട്ടാണ് പിന്‍വലിച്ചത്. അതേസമയം മഴക്കെടുതിയിൽ ആകെ മരണം 15 ആയി. കൊല്ലം ഇത്തിക്കരയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലാണ് മരിച്ചത്. ആലുവയിൽ പെരിയാറിൽ കാണാതായ മട്ടാ‌ഞ്ചേരി സ്വദേശി ബിലാലിന്‍റെ മൃതദേഹം കണ്ടെത്തി. മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. കാണാതായ മൂന്നു പേര്‍ക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്

റെഡ് അലർട്ടുകൾ പിൻവലിച്ചെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിച്ചേക്കും എന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ  കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

എംസി റോഡിൽ മൂവാറ്റുപുഴ പാലത്തിനു സമീപം അപ്രോച്ച് റോഡിൽ ഉണ്ടായ വൻകുഴി കാരണം പാതയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. റോഡിന് അടിയിൽ ഉണ്ടായിരുന്ന ബിഎസ്എൻഎൽ കേബിൾ ചേംബർ രണ്ടടിയോളം താഴ്ന്ന നിലയിലാണ്. വമ്പൻ ഗര്‍ത്തം കാരണം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മൂവാറ്റുപുഴ നഗരത്തിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് പോലീസ് നൽകുന്ന നിർദ്ദേശം. 

കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടലിനെ തുടർന്ന് മലയോര ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. കനത്ത വെള്ളപ്പാച്ചിലാണ് മേഖലയിൽ ഉണ്ടായത്. റോഡിൽ നിന്ന് മണ്ണും കല്ലും മാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ ദിവസങ്ങളെടുക്കും. മലവെളള പാച്ചിലിൽ ആർക്കും പരിക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി