
ചെന്നൈ: തമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പരിശോധനയാണ് തമിഴ്‍നാട്ടിലുള്ളതെന്നും രോഗബാധിതരുടെ പട്ടിക കൂടിയത് വ്യാപക പരിശോധന കാരണമെന്നും തമിഴ്‍നാട് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ചെന്നൈയില്‍ ഇന്ന് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് കോയമ്പേട് , തിരുവാൺമയൂർ ക്ലസ്റ്ററുകളിലായാണ്.
അതേസമയം തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലകൾ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഓൺലൈൻ വിൽപ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. മദ്യവിൽപ്പന ശാലകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തുറന്ന് പ്രവർത്തിച്ച മദ്യവിൽപ്പനശാലകളിലൊന്നും സാമൂഹിക അകലം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam