
ഗാന്ധിനഗർ: കൊവിഡ് 19 ഭീതിക്കിടെ വരുന്ന ആശ്വാസ വാർത്തകളെല്ലാം പുതുപ്രതീക്ഷകൾ നൽകുന്നവയാണ്. അത്തരത്തിലൊരു വാർത്തയാണ് ഗുജറാത്തിലെ ഒരു ആശുപത്രിയിൽ നിന്ന് പുറത്തുവരുന്നത്. കൊവിഡ് 19നെതിരായ പോരാട്ടത്തിൽ ആറുമാസം പ്രായമായ കുഞ്ഞ് രോഗമുക്തി നേടി എന്നതാണ് ആ ശുഭ വാർത്ത.
ആരോഗ്യ പ്രവർത്തകരെ ആത്മവിശ്വാസത്തിലാക്കിയ വാർത്തയായിരുന്നു കുഞ്ഞിന്റെ രോഗമുക്തി. സന്തോഷം അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതർ ഒരു ഡോക്ടറുടെയും കുഞ്ഞിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഡോക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. വീഡിയോ പുറത്തുവന്നതോടെ ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam