
ദില്ലി: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ സ്വകാര്യ ഹെലികോപ്ടർ ഇടിച്ചിറങ്ങിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്ക്. അടിയന്തരമായി നിലത്തിറക്കുന്നതിനിടെ ഹെലിക്കോപ്റ്ററിന്റെ ഒരുഭാഗം ഇരുമ്പു കമ്പിവേലിയിൽ ഇടിച്ചതിനെ തുടർന്നുണ്ടായ ആഘാതത്തിലാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. വൻ ദുരന്തത്തിൽനിന്ന് അത്ഭുതകരമായാണ് തീർത്ഥാടക സംഘം രക്ഷപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
കേദാർനാഥിൽ നിന്ന് ഫത്തായിലേക്ക് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് എടുത്തിനുശേഷമാണ് ഹെലിക്കോപ്റ്ററിന് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഹെലിക്കോപ്റ്റർ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നുവെന്ന് രുദ്രപ്രയാഗ് ജില്ല ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥൻ ഹാരിഷ് ചന്ദ്ര ശർമ്മ പറഞ്ഞു.
പൈലറ്റ് അടക്കം എഴ് പേരാണ് അപകടസമയത്ത് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും ഹാരിഷ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam