കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള തോട്ടിലേക്ക് എറിഞ്ഞ് കൊന്നു

Published : May 06, 2024, 09:42 AM IST
കർണ്ണാടകയിൽ ആറ് വയസുകാരനെ അമ്മ മുതലകളുള്ള തോട്ടിലേക്ക് എറിഞ്ഞ് കൊന്നു

Synopsis

ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിനരുന്ന വിനോദിനെ (6) ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ടായിരുന്നു.


ബെംഗളൂരു: ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ അമ്മ അംഗപരിമിതനായ ആറ് വയസുകാരനെ മുതലകളുള്ള കുളത്തിലേക്ക് എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ  അംഗപരിമിതനായ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനനം മുതൽ സംസാരശേഷിയില്ലാത്ത മൂത്ത മകന്‍റെ അവസ്ഥയെ ചൊല്ലി ദമ്പതികൾ തമ്മിൽ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. 

ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിനരുന്ന വിനോദിനെ (6) ചൊല്ലി ദമ്പതിമാര്‍ക്കിടയില്‍ സ്ഥിരമായി വഴക്ക് നടക്കാറുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഇതേ വിഷയത്തെ ചൊല്ലി ദമ്പികള്‍ വഴക്കിട്ടു. ഇതിന് പിന്നാലെ രാത്രി 9 മണിയോട കുട്ടിയുടെ അമ്മ സാവിത്രി (32), ഏറെ മുതലകളുള്ള കാളി നദിയുമായി ബന്ധപ്പെടുന്ന മാലിന്യ കനാലിലേക്ക് കുട്ടിയെ വലിച്ചെറിയുകയായിരുന്നു എന്ന് ദണ്ഡേലി റൂറല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണ ബാരകേരി  ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

എന്‍റെ കുഞ്ഞെവിടെ? വിഷാദ രോഗകാലത്ത് 'വൈകാരിക പിന്തുണ' നൽകിയ ചീങ്കണ്ണിയെ അന്വേഷിച്ച് ഉടമ

കുട്ടിയെ കനാലില്‍ എറിഞ്ഞുവെന്ന് അറിഞ്ഞതിന് പിന്നാലെ കുട്ടിയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെ മുതലകള്‍ പാതി ഭക്ഷിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിറ്റേന്ന് രാവിലെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിഞ്ഞതിന് പിന്നാലെയാണ് സംഭവസ്ഥലത്ത് പോലീസെത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയുടെ വലത് കൈ ഒരു മുതലയുടെ താടിയെല്ലിന്‍ ഇടയില്‍ നിന്നും പുറത്തെടുക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മുത്തശ്ശി പാല്‍പ്പൊടിയില്‍ വൈന്‍ കലക്കി നല്‍കി; നാല് മാസം പ്രായമായ കുഞ്ഞ് കോമയില്‍

കുട്ടിയുടെ ശരീരത്തിലുടനീളം മുതല കടിച്ച പാടുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഭര്‍ത്താവ് രവികുമാര്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. സാവിത്രി വീട്ടുവേലക്കാരിയായി ജോലി ചെയ്യുന്നു. കൊലപാതകത്തില്‍ സാവിത്രിക്കും ഭര്‍ത്താവ് രവികുമാറിനും (36) എതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡിൽ നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

115 വർഷം മുമ്പ് മുങ്ങിയ 'ശപിക്കപ്പെട്ട' കപ്പൽ കണ്ടെത്തി; കാണാതാകുമ്പോൾ കപ്പലിൽ ഉണ്ടായിരുന്നത് 14 ജീവനക്കാർ

PREV
Read more Articles on
click me!

Recommended Stories

റിലയൻസ് ഹൗസിം​ഗ് ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട് ബാങ്ക് തട്ടിപ്പ്, അനിൽ അംബാനിയുടെ മകനെതിരെ ക്രിമിനൽ കേസെടുത്ത് സിബിഐ
മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്