ജൂണിന് മുൻപേ മഴയെത്തും? കാലവർഷം മെയ് 28-ന് കേരളത്തിലെത്തുമെന്ന് പ്രവചനം

Published : May 15, 2020, 09:54 AM IST
ജൂണിന് മുൻപേ മഴയെത്തും? കാലവർഷം മെയ് 28-ന് കേരളത്തിലെത്തുമെന്ന് പ്രവചനം

Synopsis

ബം​ഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമ‍ർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ

ദില്ലി: കേരളത്തിൽ ഈ വർഷത്തെ മൺസൂൺ മഴ നേരത്തെ തുടങ്ങുമെന്ന് പ്രവചനം. പൊതുവേ ജൂൺ ആദ്യവാരം എത്തുന്ന കാലവർഷം ഇക്കുറി നേരത്തെ അതായത് മെയ് 28-ന് തന്നെ കേരള തീരത്ത് എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നത്. സാഹചര്യങ്ങളിൽ മാറ്റം വന്നാൽ കാലവ‍ർഷ മഴ ഒന്നോ രണ്ടോ ദിവസം നേരത്തെയോ അല്ലെങ്കിൽ വൈകിയോ എത്താനും സാധ്യതയുണ്ടെന്നും സ്കൈമെറ്റിൻ്റെ റിപ്പോർട്ടിൽ പറയുന്നു. 

ബം​ഗാൾ ഉൾക്കടലിൽ ഇപ്പോൾ രൂപംകൊണ്ട ന്യൂനമ‍ർദ്ദമാണ് മൺസൂൺ മേഘങ്ങളെ പതിവിലും നേരത്തെ കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് സ്കൈമെറ്റിലെ കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. മെയ് 22-ഓടെ മാത്രമേ ആൻഡമാനിൽ കാലവ‍ർഷം കനക്കൂ എന്നാണ് കേന്ദ്രകാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ പത്തു വ‍ർഷത്തെ കണക്കുകൾ പരിശോധിച്ചാൽ മെയ് 25-നും ജൂൺ 8-നും ഇടയിലാണ് കാലവ‍ർഷം പൊതുവേ കേരളത്തിൽ ആരംഭിക്കാറുള്ളത്. 2009-ലെ മെയ് 23-ന് കേരളത്തിൽ കാലവ‍ർഷം ആരംഭിച്ചിരുന്നു. പക്ഷേ 2016-ലും പിന്നീട് 2019-ലും കാലവ‍ർഷം എത്താൻ ജൂൺ എട്ട് വരെ കാത്തിരിക്കേണ്ടിയും വന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി