ഫിസിക്സ് അധ്യാപകൻ മുഖത്തടിച്ചു, ലഞ്ച് ബോക്സിൽ 14കാരൻ കൊണ്ടുവന്നത് നാടൻ തോക്ക്, പിന്നിൽ നിന്നും അധ്യാപകനെ വെടിവച്ച് വീഴ്ത്തി

Published : Aug 22, 2025, 11:31 AM IST
classroom

Synopsis

ബുധനാഴ്ചയാണ് ക്ലാസ് നടക്കുന്നതിന്റെ വിദ്യാ‍ർത്ഥി അധ്യാപകനെ വെടിവച്ചത്. പിന്നിൽ നിന്നുമായിരുന്നു വിദ്യാർത്ഥി അധ്യാപകനെ വെടിവച്ച് വീഴ്ത്തിയത്

രുദ്രാപൂർ: ക്ലാസ് റൂമിൽ വച്ച് മുഖത്തടിച്ച അധ്യാപകന് നേരെ രണ്ട് ദിവസത്തിന് ശേഷം വെടിയുതിർത്ത് 9ാം ക്ലാസുകാരൻ. ഉച്ച ഭക്ഷണത്തിനായുള്ള പൊതിയിലാണ് 9ാം ക്ലാസുകാരൻ നാടൻ തോക്ക് സ്കൂളിലേക്ക് ഒളിപ്പിച്ച് കടത്തിയത്. തിങ്കളാഴ്ച ക്ലാസ് നടക്കുന്നതിനിടെ ചോദിച്ച ചോദ്യത്തിന് മറുപടി നൽകാതെ വന്നതിന് പിന്നാലെയാണ് അധ്യാപകൻ കൗമാരക്കാരന്റെ മുഖത്തടിച്ചത്. ഉത്തരാഖണ്ഡിലെ കാശിപൂറിന് സമീപത്തെ സ്കൂളിലാണ് സംഭവം. ഗഗൻ സിംഗ് എന്ന ഫിസിക്സ് അധ്യാപകനാണ് വെടിയേറ്റത്. ബുധനാഴ്ചയാണ് ക്ലാസ് നടക്കുന്നതിന്റെ വിദ്യാ‍ർത്ഥി അധ്യാപകനെ വെടിവച്ചത്. ഗഗൻ സിംഗിന്റെ തോളിലാണ് വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപകന്റെ തോളിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തു. അപകടനില അധ്യാപകൻ തരണം ചെയ്തതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 14 വയസ് പ്രായമുള്ള വിദ്യാർത്ഥിയാണ് വെടിയുതിർത്തത്. സംഭവത്തിൽ കൊലപാതക ശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. വിദ്യാർത്ഥിയെ ഉടൻ തന്നെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ എത്തിക്കുമെന്നാണ് കാശിപൂർ എസ്പി അഭയ് പ്രതാപ് സിംഗ് വിശദമാക്കിയത്.

നാടൻ തോക്ക് എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന് കൗമാരക്കാരൻ വിവരം നൽകിയിട്ടുണ്ടെന്നും ഇതിൽ അന്വേഷണം നടക്കുന്നതായുമാണ് പൊലീസ് വിശദമാക്കുന്നത്. വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ പെട്ടന്ന് വ്യത്യാസം വരുന്നത് അധ്യാപകർ ശ്രദ്ധിക്കമെന്നാണ് ഉദ്ധം നഗർ എസ്എസ്പി മണികാന്ത് മിശ്ര സംഭവത്തിൽ പ്രതികരിക്കുന്നത്. പിന്നിൽ നിന്നുമായിരുന്നു വിദ്യാർത്ഥി അധ്യാപകനെ വെടിവച്ച് വീഴ്ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം

 

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ