ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിച്ചു, സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

Published : Mar 08, 2026, 11:20 AM IST
karnataka school murder

Synopsis

കർണാടകയിലെ ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു, സംഭവത്തിൽ എട്ട് വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ വാർഡനും പരിക്കേറ്റു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട വിദ്യാർത്ഥിക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.

ബംഗളൂരു: കർണാടകയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഹോസ്റ്റൽ വാ‍ർഡനെയും വിദ്യാർത്ഥി ആക്രമിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിദ്യാർത്ഥിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണ കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജിലേക്ക് പോയ പെൺകുട്ടികളെ കാണാതായി, തിരച്ചിലിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ, സമീപം മയക്കുമരുന്നും സിറിഞ്ചും
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'