'ഈ ട്രെയിനിലെ കണ്ടെയ്നറുകളുടെ എണ്ണം പറയാമോ', ചരക്കുതീവണ്ടിയുടെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

By Jithi RajFirst Published Jan 8, 2021, 9:08 AM IST
Highlights

ഇ ട്രെയിനിലെ കണ്ടെയ്നറുകളുടെ എണ്ണം എണ്ണി പറയാമോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം...

ദില്ലി: വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പടിഞ്ഞാറൻ ഇടനാഴിയിലെ (Western dedicated frieght corridor) റിവാരി മദാർ  സെക്ഷൻ ഉദ്ഘാടനം ചെയ്തത്. 306 കിലോമീറ്റർ നീണ്ടുനിൽക്കുന്ന ഈ പാതയിലൂടെ കടന്നുപോയ ചരക്കുതീവണ്ടിയുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവച്ചു. രസകരമായ കുറിപ്പോടെയായിരുന്നു പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചത്. ഇ ട്രെയിനിലെ കണ്ടെയ്നറുകളുടെ എണ്ണം എണ്ണി പറയാമോ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം. രാജ്യത്തിന്റെയും ഓരോ വ്യക്തിയുടെയും  വളർച്ചയും വികസനവുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞിരുന്നു. നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. 

: How many containers are on these trains? Please count and reply as comment.

(Western Dedicated Freight Corridor in India) https://t.co/SYVM19Bzkl

— TUMI 🚶‍♀️🚶‍♂️🚲🛴🚊🚍🔌📲 (@TUMInitiative)
click me!