പാർട്ടി കോൺ​ഗ്രസിൽ പലസ്തീൻ ജനതക്ക് ഐക്യദാ‍‌ർ‍ഡ്യം; കഫിയയണിഞ്ഞ് മുദ്രാവാക്യം വിളിച്ച് നേതാക്കൾ

Published : Apr 04, 2025, 06:42 PM ISTUpdated : Apr 04, 2025, 06:53 PM IST
പാർട്ടി കോൺ​ഗ്രസിൽ പലസ്തീൻ ജനതക്ക് ഐക്യദാ‍‌ർ‍ഡ്യം; കഫിയയണിഞ്ഞ് മുദ്രാവാക്യം വിളിച്ച് നേതാക്കൾ

Synopsis

മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ്‌ പലസ്തീൻ ജനതയോട്‌ പാർട്ടി കോൺ​ഗ്രസ് പ്രതിനിധികൾ‌ ഐക്യപ്പെട്ടത്‌.

മധുര: വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായി സിപിഎം പാ‍‌ർട്ടി കോൺ​ഗ്രസ്. മുദ്രാവാക്യം വിളിച്ചും കഫിയയണിഞ്ഞുമാണ്‌ പലസ്തീൻ ജനതയോട്‌ പാർട്ടി കോൺ​ഗ്രസ് പ്രതിനിധികൾ‌ ഐക്യപ്പെട്ടത്‌. സിപിഐ എം പോളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി ഉയർത്തിയ പലസ്‌തീൻ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ പ്രതിനിധികൾ ഏറ്റുചൊല്ലി. സിപിഐ എം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പലസ്‌തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, പിബി അം​ഗം ബൃന്ദ കാരാട്ടും അടക്കമുള്ളയാളുകൾ കഫിയ ധരിച്ചാണ്  പലസ്തീൻ ജനതക്ക് ഐക്യദാർ‍ഡ്യമറിയിച്ചത്. മുഖ്യമന്ത്രി പിണറായി വി​ജയൻ ഇതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്:

 

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

'സിപിഐഎം ഇരുപത്തിനാലാം പാർടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനില്‍പ്പിന്റെയും ഐക്യദാർഢ്യത്തിന്റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി. എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രായേൽ. ഈ സാഹചര്യത്തിൽ പലസ്തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രായേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ. സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്തീനിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യും.'- മുഖ്യമന്ത്രി 

പാര്‍ട്ടി കോൺഗ്രസിൽ ബോംബ് വീണിട്ടും ആളനക്കമില്ല, അന്നദാതാവായ പിണറായിക്ക് തിരുവാതിര കളിക്കുന്ന പാർട്ടി: സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

വൻ ശമ്പള വർധന; മുഖ്യമന്ത്രിക്ക് 3.74 ലക്ഷം, എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ
'ഭ‌‌ർത്താവിനെയും സഹോദരിയെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ