
ലഖ്നൗ: മേഘാലയിൽ മധുവിധുവിനിടെ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ഭാര്യ സോനം. തന്നെ ബോധം കെടുത്തിയാണ് ഉത്തർപ്രദേശിൽ എത്തിച്ചതെന്ന് സോനം മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം സോനത്തിന്റെ ആൺ സുഹൃത്ത് എന്ന് പൊലീസ് സംശയിക്കുന്ന രാജ് കുശ്വഹ, രാജ രഘുവൻഷിയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു. സോനത്തിനെ മേഘാലയ പൊലീസിന് ഉത്തർപ്രദേശ് പൊലീസ് കൈമാറിയിരിക്കുകയാണ്. ഉടൻതന്നെ മേഘാലയയിൽ എത്തിച്ച് തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു.