പൗരത്വ നിയമ ഭേദ​ഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കൂട്ടിക്കെട്ടി സോണിയ ​ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: നിർമ്മല സീതാരാമൻ

Web Desk   | Asianet News
Published : Dec 21, 2019, 11:15 AM ISTUpdated : Dec 21, 2019, 11:26 AM IST
പൗരത്വ നിയമ ഭേദ​ഗതിയും ദേശീയ പൗരത്വ രജിസ്റ്ററും കൂട്ടിക്കെട്ടി സോണിയ ​ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു:  നിർമ്മല സീതാരാമൻ

Synopsis

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം എന്നിവര്‍ പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനം നടത്താത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ കൂട്ടിക്കെട്ടി രാജ്യത്തെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. 

ദില്ലി: പൗരത്വനിയമ ഭേദ​ഗതി വിഷയത്തിൽ കോൺ​ഗ്രസ് പ്രസിഡന്റ് സോണിയ​ ​ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പൗരത്വ നിയമഭേദ​ഗതിയെ ദേശീയ പൗരത്വ രജിസ്റ്ററുമായി കൂട്ടിക്കെട്ടിയാണ് സോണിയ ​ഗാന്ധി ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നതെന്നാണ് നിർമ്മല സീതാരാമന്റെ ആരോപണം. വിഷയത്തിൽ പ്രതിഷേധിക്കുന്നവർ നിയമം വ്യക്തമായി വായിച്ചു നോക്കണമെന്നും വ്യക്തത ആവശ്യമുണ്ടെങ്കിൽ ചോദിക്കണമെന്നും ധനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. 

''തെറ്റിദ്ധാരണയും ഭയവും അരക്ഷിതാവസ്ഥയും പ്രചരിപ്പിക്കുന്നവരിൽ നിന്ന് ജനങ്ങൾ അകലം പാലിക്കണം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം എന്നിവര്‍ പൗരത്വ നിയമ ഭേദഗതിയെയും ഇതുവരെ വിജ്ഞാപനം നടത്താത്ത ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ കൂട്ടിക്കെട്ടി രാജ്യത്തെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. നിരാശരായ അവരുടെ അഭിപ്രായപ്രകടനങ്ങളില്‍ വീഴരുത്.'' നിര്‍മല സീതാരാമന്‍ പറഞ്ഞു.

Read More: പൗരത്വ നിയമഭേദഗതി: സമരം ചെയ്യുന്നത് ജിഹാദികളും മാവോയിസ്റ്റുകളുമെന്ന് നിർമലാ സീതാരാമൻ...

പൗരത്വ നിയമ ഭേദഗതി ഒരു ഇന്ത്യന്‍ പൗരനും പൗരത്വം നിഷേധിക്കുന്നില്ല. യഥാർത്ഥത്തിൽ ഇന്ത്യന്‍ പൗരന്മാരെ ബാധിക്കാത്ത നിയമമാണ് അത്. സോണിയാ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് വളരെ ദൗർഭാ​ഗ്യകരമാണെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയം തേടിയ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുവേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. എഴുപത് വർഷമായി അവർ അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു, നിര്‍മല സീതാരാമന്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരുകോടിയോളം ഇന്ത്യക്കാരെ ബാധിക്കുന്ന സംഘർഷം, പശ്ചിമേഷ്യയിലെ സാഹചര്യത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
തീരായുദ്ധത്തിൽ നടുങ്ങി ലോകം! പുതിയ പ്രതികരണവുമായി ഇന്ത്യ, ദേശീയ താൽപര്യം മുൻനിർത്തി ഉചിതമായ തീരുമാനം എടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം