അപ്രതീക്ഷിതം, യുപിയിൽ വമ്പൻ ട്വിസ്റ്റ്! ഞെട്ടിച്ച് അഖിലേഷിൻ്റെ പ്രഖ്യാപനം, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും

By Web TeamFirst Published Apr 24, 2024, 9:56 PM IST
Highlights

നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കും

ലഖ്നൗ: ഉത്തർപ്രദേശിലെ ലോക് സഭ തെര‍ഞ്ഞെടുപ്പില്‍ വമ്പൻ ട്വിസ്റ്റ്. മുന്നണികളെ ഞെട്ടിച്ചുകൊണ്ട് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ലോക്സഭയില്‍ മത്സരത്തിനിറങ്ങുന്നുവെന്ന് പ്രഖ്യാപിച്ചു. എസ് പിയുടെ ശക്തികേന്ദ്രമായ കനൗജിലാകും അഖിലേഷ് യാദവ് മത്സരിക്കുക.

കനൗജില്‍ സ്ഥാനാർത്ഥിയായി തേജ് പ്രതാപ് യാദവിനെ സമാജ്‍വാദി പാര്‍ട്ടി പ്രഖ്യാപിച്ചശേഷമാണ് അപ്രതീക്ഷിതമായ മാറ്റം. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കും. കുടുംബ മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കനൗജില്‍ 2019 ല്‍  പന്ത്രണ്ടായിരം വോട്ടിന് ബി ജെ പി വിജയിച്ചിരിക്കെയാണ് മണ്ഡലം പിടിക്കാൻ  അഖിലേഷ് തന്നെ ഇറങ്ങുന്നത്.

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധന, അൻവറിന്‍റെ പരാമർശത്തിൽ പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി കോൺഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!