മലയാളികള്‍ക്കായി മധ്യപ്രദേശില്‍ നിന്ന് പ്രത്യേക ട്രെയിന്‍

By Web TeamFirst Published May 25, 2020, 8:18 PM IST
Highlights

രാജ്യത്ത് ഇതുവരെ 3060 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്രം. ഇതുവഴി 40 ലക്ഷം ആളുകളെ അവരുടെ നാടുകളിൽ എത്തിച്ചെന്നാണ് കേന്ദ്രത്തിന്‍റെ അറിയിപ്പ്. 

ഭോപ്പാല്‍: ലോക്ക് ഡൗണില്‍ മധ്യപ്രദേശില്‍ കുടുങ്ങിയ മലയാളികള്‍ക്കായി പ്രത്യേക ട്രെയിന്‍. ഭോപ്പാലിൽ നിന്നും ഈ മാസം 28 നാണ് ട്രെയിൻ പുറപ്പെടുക. ഇതാദ്യമായിട്ടാണ് മധ്യപ്രദേശിൽ നിന്നും കേരളത്തിലേക്ക് മലയാളികൾക്കായി ട്രെയിൻ സര്‍വ്വീസ് നടത്തുന്നത്. 

അതിനിടെ കേരള സർക്കാരിനെതിരെ കേന്ദ്ര റെയിൽവേ മന്ത്രി ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. കേരളവും പശ്ചിമ ബംഗാളും ട്രെയിനുകൾക്ക് അനുമതി നൽകുന്നില്ലെന്നാണ് ആരോപണം. ഇന്നലെ  മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർക്കാര്‍ അനുമതി ലഭിക്കാത്തത് കൊണ്ടാണ് പുറപ്പെടാതെയിരുന്നതെന്നും ഒരു സ്വകാര്യ ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിൽ റെയിൽവേ മന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം രാജ്യത്ത് ഇതുവരെ 3060 ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയതായി കേന്ദ്രം അറിയിച്ചു. ഇതുവഴി 40 ലക്ഷം ആളുകളെ അവരുടെ നാടുകളിൽ എത്തിച്ചെന്നാണ് കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഏറ്റവും കൂടുതൽ ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയത് ഗുജറാത്തിൽ നിന്നാണ്. 853 ട്രെയിനുകൾ ആണ് ഗുജറാത്തിൽ നിന്ന് സർവീസ് നടത്തിയത്. മഹാരാഷ്ട്ര ( 550), പഞ്ചാബ് (333) ഉത്തർപ്രദേശ് (221) ദില്ലി (181) എന്നിവയാണ് ഏറ്റവും കൂടുതൽ സർവീസ് നടത്തിയ അഞ്ച് സംസ്ഥാനങ്ങൾ.

click me!