
ദില്ലി: എൻജിൻ തകരാറിലായതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്പൈസ് ജെറ്റ് ബോയിംഗ് 737 വിമാനം ലേയിലേക്ക് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ദില്ലിയിൽ തിരിച്ചിറക്കി. 150 യാത്രക്കാരുമായി പുറപ്പെട്ട ബോയിംഗ് 737 എസ്ജി 121 വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പൈലറ്റ് മെയ്ഡേ കോൾ ആരംഭിച്ചു. വിമാനം രാവിലെ 6.08 ന് പറന്നുയർന്ന് 6.49 ന് തിരിച്ചെത്തി. പ്രോട്ടോക്കോൾ അനുസരിച്ച്, അടിയന്തര ലാൻഡിംഗിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും ദില്ലി വിമാനത്താവളം അധികൃതർ ഒരുക്കി.
ഫെബ്രുവരി 24 ന് ദില്ലിയിൽ നിന്ന് ലേയിലേക്ക് സർവീസ് നടത്തിയിരുന്ന സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് ദില്ലിയിലേക്ക് മടങ്ങി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും സാധാരണഗതിയിൽ ഇറക്കിയെന്ന് വക്താവ് പറഞ്ഞു. കോക്ക്പിറ്റിൽ തീപിടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് സ്പൈസ്ജെറ്റ് വക്താവ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam