Spice Jet : ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

Published : Mar 28, 2022, 07:10 PM ISTUpdated : Mar 28, 2022, 07:12 PM IST
Spice Jet : ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

Synopsis

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.  

ദില്ലി: ടേക്ക് ഓഫിന് (Take Off) തൊട്ടുമുമ്പ് സ്‌പൈസ് ജെറ്റ് (Spice jet) വിമാനം തൂണില്‍ ഇടിച്ചു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (New Delhi International Airport) ഇന്ന് രാവിലെയാണ് സംഭവം. ബോയിംഗ് 737-800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. ജമ്മുവിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കയറ്റിയതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ പറഞ്ഞു.

പാകിസ്ഥാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആശംസയുമായി വാട്സ് ആപ്പ് സ്റ്റാറ്റസ്; യുവതി അറസ്റ്റില്‍

ബംഗളൂരു: പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനത്തില്‍ (Pakistan Republic Day) ആശംസകള്‍ നേർന്ന് വാട്സ് ആപ്പ് സ്റ്റാറ്റസിട്ട (Whats app Status) കര്‍ണാടക സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുധോൾ ടൗൺ സ്വദേശിനി കുത്മ ഷെയ്ഖാണ് അറസ്റ്റിലായത്. ബാഗല്‍കോട്ട് ജില്ലാ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഐപിസി 153 എ ,  505 രണ്ട് വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. ബാഗല്‍കോട്ട് സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് നടപടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ മുഖത്തടിച്ച സംഭവം: എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പോലീസ് കേസെടുത്തു
ബിജെപിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയം; നില മെച്ചപ്പെടുത്തി കോൺഗ്രസ്: റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തിയ ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം