ഡോർ ലോക്കായി വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

Published : Jan 17, 2024, 01:07 PM IST
ഡോർ ലോക്കായി വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

Synopsis

മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയിൽ കുടുങ്ങിയത്

ബെംഗളുരു: രണ്ട് മണിക്കൂറോളം വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുകയും തിരിച്ചുനൽകുമെന്ന് സ്പൈസ് ജെറ്റ്. മുംബൈ - ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഇന്നലെയുണ്ടായ സംഭവം വിവാദമായതിന് പിന്നാലെയാണ് തീരുമാനം. മുംബൈയിൽ നിന്ന് വിമാനത്തിൽ കയറിയ യുവാവ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാനായി നോക്കിയപ്പോഴാണ് ശുചിമുറിയിൽ കുടുങ്ങിയത്. വിമാനം ബെംഗളൂരുവിൽ എത്തിയ ശേഷമാണ് ശുചിമുറിയുടെ വാതിലിന്റെ തകരാർ പരിഹരിച്ച് യാത്രക്കാരന് പുറത്തിറങ്ങാനായത്.

യാത്രക്കാരന് പുറത്തിറങ്ങിയ ശേഷം വൈദ്യ പരിശോധന ഉൾപ്പെടെ ലഭ്യമാക്കിയെന്നും സ്പൈസ് ജെറ്റ് അധികൃതർ പ്രതികരിക്കുന്നത്. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ രണ്ട് മണിക്കൂറോളമാണ് യാത്രക്കാരന്‍ കുടുങ്ങിയത് . ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയിൽ കുടുങ്ങിയത്. ബെംഗളുരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കെപഗൌഡ വിമാനത്താവളത്തിലെ എന്‍ജിനിയർമാരെത്തിയാണ് ശുചിമുറിയുടെ വാതിൽ തുറന്നത്. എസ് ജി 268 എന്ന വിമാനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്.

ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കായിരുന്നു വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 3.42ഓടെയാണ് വിമാനം ബെംഗളുൂരിലെത്തിയത്. 14ഡി എന്ന സീറ്റിലിരുന്ന യാത്രക്കാരനാണ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്. വിമാനം ലാന്‍ഡ് ചെയ്യുന്ന സമയത്ത് അടക്കം ശുചിമുറിയിൽ ഇരിക്കേണ്ട ഗതികേടാണ് യാത്രക്കാരനുണ്ടായത്. യാത്രക്കാരന്‍ ശുചിമുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായതോടെ വാതിൽ പുറത്ത് നിന്ന് തുറക്കാന്‍ വിമാനക്കമ്പനി ജീവനക്കാർ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വരികയായിരുന്നു. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിപ്പോയതിന് പിന്നാലെ ഭയന്ന അവസ്ഥയിലായിരുന്നു യുവാവുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി
മതപരിവർത്തനം നടത്തിയാൽ പട്ടിക ജാതി, പട്ടിക വർ​ഗ ആനുകൂല്യം കിട്ടില്ല; ആന്ധ്ര ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി