രാമക്ഷേത്ര നിര്‍മ്മാണത്തിനായി 5 കോടി സംഭാവന പ്രഖ്യാപിച്ച് മൊറാരി ബാപു

By Web TeamFirst Published Jul 28, 2020, 4:25 PM IST
Highlights

അഞ്ച് കോടി രൂപയാണ് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായി മൊറാരി ബാപു സംഭവാന ചെയ്യുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചത്.  വെര്‍ച്വലായി രാമകഥാ വിവരണം പുരോഗമിക്കുന്നതിനിടയിലാണ് പ്രഖ്യാപനം. 

ദില്ലി: അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തിനായി വന്‍തുക സംഭാവന ചെയ്ത് ആത്മീയ നേതാവും പ്രഭാഷകനുമായ മൊറാരി ബാപു. അഞ്ച് കോടി രൂപയാണ് രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തിനായി മൊറാരി ബാപു സംഭവാന ചെയ്യുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചത്.  വെര്‍ച്വലായി രാമകഥാ വിവരണം പുരോഗമിക്കുന്നതിനിടയിലാണ് പ്രഖ്യാപനം. മൊറാരി ബുപുവിന്‍റെ സംഘടന രാമജന്മഭൂമിക്കായി അഞ്ച് കോടി രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം. 

ചിത്രകൂടത്തിലെ ആശ്രമം ഇതിനായി അഞ്ച് ലക്ഷം രൂപ തയ്യാറാക്കിയിട്ടുണ്ട്. മൊറാരി ബാപുവിനെ പിന്തുടരുന്നവര്‍ക്ക് രാമക്ഷേത്ര നിര്‍മ്മാണത്തിനായി പണം ദാനം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏതാനും നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ അളകനന്ദ നദിയില്‍ നിന്നുള്ള ജലവും ബദ്രിനാഥില്‍ നിന്നുള്ള മണ്ണും ഉത്തര്‍പ്രദേശിലേക്ക് അയച്ചതായാണ് സൂചന. ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തറക്കല്ല് പ്രധാനമന്ത്രി സ്ഥാപിക്കുക. 

വിശ്വ ഹിന്ദു പരിഷത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ചുള്ള മാതൃകയിലാവും രാമക്ഷേത്രം നിര്‍മ്മിക്കുകയെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. അഞ്ച് മകുടങ്ങളോട് കൂടി 161 അടിയിലാവും ക്ഷേത്രം നിര്‍മ്മിക്കുക. 326 കോടി രൂപ ചെലവിലാകും ക്ഷേത്രം തയ്യാറാവുന്നതെന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട്. 

click me!