
പ്രളയക്കെടുതിയില്‍(Chennai Flood) അവസരോചിതമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്നാട് (Tamilnadu) മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (M K Stalin). മരം വീണ് ജിവന്‍ അപകടത്തിലായ യുവാവിനെ തോളിലെടുത്ത് ആശുപത്രിയിലെത്തിച്ച ഇന്‍സ്പെക്ടര്‍ രാജേശ്വരിക്കാണ് (E Rajeswari ) തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം ലഭിച്ചത്. ക്യാംപ് ഓഫീസിലെത്തിയ എം കെ സ്റ്റാലിന്‍ മുതിര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ചത്.
നിര്‍ണായക മിനിട്ടുകളുടെ പ്രാധാന്യം മനസിലാക്കിയായിരുന്നു രാജേശ്വരിയുടെ പ്രവര്‍ത്തനമെന്ന് സ്റ്റാലിന്‍ അഭിനന്ദന യോഗത്തില്‍ പറഞ്ഞു. 1992ല്‍ കുംഭകോണത്തുണ്ടായ തിക്കിലും തിരക്കിലും നിരവധിപേര്‍ക്ക് അപകടമുണ്ടായ സമയത്തും രാജേശ്വരി സമാനമായ പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ടെന്നും അഭിനന്ദന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു. രാജേശ്വരിയുടെ പ്രവര്‍ത്തനം തമിഴ്നാട് പൊലീസിന് ദേശീയ തലത്തില്‍ തമിഴ്നാട് പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശോഭ നല്‍കിയെന്നും സ്റ്റാലിന്‍ വിലയിരുത്തി. ചെന്നൈ കീഴ്പാക്കത്താണ് കഴിഞ്ഞ ദിവസം സംഭവമുണ്ടായത്. കീഴ്പാക്കത്തെ ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഉദയകുമാര്‍ എന്ന 28കാരനാണ് അപകടത്തില്‍പ്പെട്ടത്.
കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയുംസംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരത്തിനിടയില്‍ നിന്ന് ഉദയകുമാറിനെ പുറത്തെടുത്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായി. ഉടന്‍ ഇയാളെ തോളിലേറ്റി കുതിച്ച രാജേശ്വരി അതുവഴിയെത്തിയ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. കനത്ത മഴയില്‍ ചെരുപ്പോ ഷൂസോ ഇല്ലാതെയായിരുന്നു രാജേശ്വരിയുടെ രക്ഷാപ്രവര്‍ത്തനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam