
ചെന്നൈ: തമിഴ്നാട്ടിലെ ചെംഗൽപേട്ട് ജില്ലയിലെ കാലിയപട്ടായ് ഗ്രാമത്തിൽ സ്ഥിതി ചെയ്തിരുന്ന പെരിയാറിന്റെ പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ വലതുകൈയും മുഖവും നശിപ്പിച്ച നിലയിലാണുള്ളത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നടൻ രജനീകാന്ത് പെരിയാറെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങൾ ചൂടുപിടിച്ച ചർച്ചകൾക്ക് കാരണമായ സാഹചര്യത്തിലാണ് ഈ അനിഷ്ട സംഭവം.
'ചിന്തിക്കണം, എന്നിട്ട് സംസാരിക്കൂ', പെരിയാറിനെ വിമർശിച്ച രജനീകാന്തിനെതിരെ സ്റ്റാലിൻ ...
'1971-ൽ സേലത്ത് അന്ധവിശ്വാസങ്ങൾക്ക് എതിരെ പെരിയാർ ഒരു റാലി നടത്തി. അതിൽ രാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പുമാല ചാർത്തിയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. അത്തരമൊരു വാർത്ത അന്ന് ഒരു വാർത്താമാധ്യമവും പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. എന്നാൽ ചോ അതിനെ വിമർശിച്ച് മാസികയിലെഴുതി.'' തുഗ്ലക്ക് മാസികയുടെ വാർഷിക പരിപാടിയിൽ പങ്കെടുത്ത് രജനീകാന്ത് പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു.
രജനീകാന്തിന്റെ പരാമർശത്തിനെതിരെ മുഖ്യധാരാ പ്രതിപക്ഷ പാർട്ടികളെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ബിജെപി താരത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. രജനീകാന്തിന് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam