ജെഎന്‍യു; ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് ഇന്ന് മുതൽ സമരം

By Web TeamFirst Published Nov 12, 2019, 6:18 AM IST
Highlights

വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. 
 

ദില്ലി: ജെഎൻയു വിദ്യാർത്ഥി സമരം പതിനേഴാം ദിവസത്തിലേക്ക്. ഇന്ന് മുതൽ ക്യാമ്പസിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാർത്ഥികൾ സമരം ചെയ്യും. അവധി ദിവസമായതിനാൽ ഇന്ന് ക്യാമ്പസ് പ്രവർത്തിക്കില്ല. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂർ നീണ്ട ഉപരോധസമരത്തിൽ കേന്ദ്ര മന്ത്രി രമേഷ് പൊഖറിയാൽ ഉൾപ്പെടെയുള്ളവർ ക്യാമ്പസിനകത്ത് കുടുങ്ങിയിരുന്നു. ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളിൽ യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. 

ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്നലെ സംഘർഷഭരിതമ‌ാവുകയായിരുന്നു. ജെഎൻയു ക്യാമ്പസിനോട് ചേർന്ന ഓഡിറ്റോറിയത്തിൽ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാൻസിലറെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. വിദ്യാർത്ഥികളെ മർദ്ദിച്ചും വലിച്ചിഴച്ചും നീക്കിയ‌ാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്. നിരവധി വിദ്യാർത്ഥികൾക്ക് പോലീസ് മർദനത്തിൽ പരിക്കേറ്റിരുന്നു.

click me!