
ദില്ലി: ഓൺലൈൻ കുത്തകയ്ക്കു വേണ്ടി പ്രശസ്ത ചലച്ചിത്ര താരം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന പരസ്യചിത്രം ഭാരതത്തിലെ ചെറുകിട വ്യാപാരികളുടെ ആത്മാഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്നതാണെന്നും, അതിൽ നിന്നും അമിതാഭ് ബച്ചൻ പിന്മാറണമെന്നും, പ്രസ്തുത പരസ്യ ചിത്രം പിൻവലിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഇൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ പ്രസിഡന്റ് ബിസി ഭാർട്ടിയ, ദേശീയ സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൾ, ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് ദേശീയ പ്രവർത്തക സമിതി അംഗം പി. വെങ്കിട്ടരാമ അയ്യർ എന്നിവർ ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ മുതിർന്ന നായക നടൻ രാജ്യത്തെ എട്ട് കോടിയിൽ പരം പാവപ്പെട്ട ചെറുകിട വ്യാപാരികളുടെ വില്ലനാകുന്ന പ്രവർത്തിയാണ് ചെയ്തിരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. അദ്ദേഹം തെറ്റു തിരുത്തണമെന്നും, അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും മുംബൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നിലുൾപ്പെടെ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. എട്ട് കോടിയിലധികം വരുന്ന ചെറുകിട വ്യാപാരികളെ ഒന്നടങ്കം അപമാനിച്ച നിലപാട് അദ്ദേഹം പരസ്യമായി തിരുത്തണമെന്നും അവർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam