
ഷിംല: കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. വിദ്യാർത്ഥി പരാതി നൽകിയതോടെ മൂന്ന് വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹിമാചൽ പ്രദേശിലെ സോളനിലെ സ്വകാര്യ സർവകലാശാലയായ ബഹ്‌റ യൂണിവേഴ്‌സിറ്റിയിൽ സെപ്തംബർ 7ന് രാത്രിയാണ് സംഭവം. സീനിയേഴ്സ് വിളിച്ചപ്പോൾ കൂടെ ചെല്ലാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥിയെ വലിച്ചിഴച്ച് മുറിയിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു. അഞ്ചോ ആറോ വിദ്യാർത്ഥികൾ ഒരു മുറിയിൽ ഒത്തുകൂടിയിരിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടിയെ മദ്യം കുടിക്കാൻ നിർബന്ധിച്ചു. വിസമ്മതിച്ചപ്പോഴായിരുന്നു ക്രൂരമർദ്ദനം. മൂന്ന് പേരാണ് വിദ്യാർത്ഥിയെ കസേരയിൽ ഇരുത്തി മർദിക്കുകയും ബെൽറ്റൂരി അടിക്കുകയും ചെയ്തത്. വേറെ ചിലർ എല്ലാം കണ്ട് മുറിയിൽ കട്ടിലിൽ കിടക്കുന്നതും കാണാം.
താൻ പഠിക്കുന്ന സർവകലാശാലയിലെ ഒരു കൂട്ടം സീനിയർ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി സംഭവത്തിന് ശേഷം ജൂനിയർ വിദ്യാർത്ഥി റാഗിംഗ് പരാതി രജിസ്റ്റർ ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ ചിരാഗ് റാണ (19), ദിവ്യാൻഷ് (19), കരൺ ഡോഗ്ര (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ രോഷം ആളിപ്പടർന്നു. റാഗിംഗ് കുറ്റകൃത്യമാണെന്നും പ്രതികൾക്ക് ഒരു സ്ഥാപനത്തിലും പ്രവേശനം നൽകരുതെന്നും ചിലർ ആവശ്യപ്പെട്ടു. ഈ യുവാക്കൾ അവരുടെ ഭാവി തന്നെ നശിപ്പിച്ചു എന്നാണ് മറ്റൊരു കമന്‍റ്.
എട്ടടി നീളം, ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ ചുരുണ്ടുകിടക്കുന്നു! പേടിച്ചോടി ജീവനക്കാരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam