വിദ്യാർഥി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് മുന്നിൽ വഴങ്ങി കേന്ദ്രം, ആഭ്യന്തരമന്ത്രി സഭയിലെത്തും, മറുപടി പറയുമെന്നും റിജിജു; പ്രതിഷേധം തുടർന്ന് പ്രതിപക്ഷം

Published : Aug 10, 2026, 03:17 PM IST
Amit Shah

Synopsis

വിദ്യാർഥി പ്രതിഷേധ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കിയെങ്കിലും, പ്രതിപക്ഷം പ്രതിഷേധം തുടർന്നു

ദില്ലി: വിദ്യാർത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷ ആവശ്യത്തിന് മുന്നിൽ വഴങ്ങി കേന്ദ്ര സർക്കാർ. വിഷയത്തിൽ പാർലമെന്റിൽ സമഗ്രമായ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചു. വെറുമൊരു പ്രസ്താവനയിലൊതുക്കാതെ വിശദമായ ചർച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ സഭയിലെത്തി വിഷയത്തിൽ മറുപടി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയായി സഭാ നടപടികൾ തടസ്സപ്പെട്ടതിന് ആര് സമാധാനം പറയുമെന്ന് ചോദിച്ച മന്ത്രി, മറുപടിയാണ് വേണ്ടതെങ്കിൽ അത് നൽകാൻ ആഭ്യന്തരമന്ത്രി തയ്യാറാണെന്നും അതിനാൽ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് സഭ നടപടികളോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബില്ലുകൾ പാസാക്കി

എന്നാൽ കേന്ദ്ര മന്ത്രിയുടെ വിശദീകരണത്തിന് ശേഷവും ഇരുസഭകളിലും പ്രതിപക്ഷാംഗങ്ങൾ ശക്തമായ ബഹളം തുടർന്നു. ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര ആഭ്യന്തരമന്ത്രി സഭയിലെത്തി മറുപടി നൽകുമെന്നും അതിനാൽ പ്രതിഷേധം അവസാനിപ്പിക്കണമെന്നും സഭാധ്യക്ഷനും ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിലെത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. അതേസമയം കനത്ത ബഹളത്തിനിടയിലും രാവിലെ അവതരിപ്പിച്ച പ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ പാസാക്കിയെടുത്തു. ട്രിബ്യൂണൽസ് റിഫോംസ് ബില്ല് ഉൾപ്പെടെയുള്ളവ ബഹളത്തിനിടെ പാസാക്കിയ ശേഷമാണ് ഇരുസഭകളും നാളത്തേക്ക് പിരിഞ്ഞത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്, തൊഴിൽ അവസരം പകുതിയായി
വിവാഹമോചനക്കേസിന് വന്നില്ല, ഭർത്താവിനെ ഭാര്യ കണ്ടത് സുഹൃത്തായ യുവതിയുടെ ഫ്ളാറ്റിൽ; യുവതികൾ തമ്മിൽ അടിപിടി