
മുംബൈ: പൗരത്വ ഭേദഗതി രാജ്യത്തിന് അനിവാര്യമാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. യാതൊരു വിവേചനവും ബില്ലിലില്ലെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ മാത്രമല്ല ഒരൊറ്റ ഇന്ത്യന്‍ പൗരന്മാര്‍ പോലും നിയമത്തെ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച പൗരത്വ നിയമത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . പൗരത്വ നിയമം സംബന്ധിച്ച് നിരവധി തെറ്റദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
1947 നവംബര്‍ 25 കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പാസാക്കിയ റെസല്യൂഷനില്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന അമുസ്ലിംങ്ങള്‍ക്ക് ഇന്ത്യയില‍് പൗരത്വം നല്‍കുമെന്നാണ് പറഞ്ഞത്. സെപ്തംബര്‍ 26 1947ല്‍ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധിജി പറഞ്ഞത് ഹിന്ദുവിനും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്നാണ്. അവിടെയും മുസ്ലിം എന്ന പരാമര്‍ശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിന്‍റെ പ്രാധാന്യവും ഉള്ളടക്കവും വിശദീകരിക്കാനായിരുന്നു വിഎച്ച്എസ് സെമിനാര്‍ സംഘടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam